കാത്തിരിപ്പിന് ഒടുവിൽ ധ്രുവനച്ചത്തിരം എത്തുന്നു.

കാത്തിരിപ്പിന് ഒടുവിൽ ധ്രുവനച്ചത്തിരം എത്തുന്നു. വിക്രവും ഗൗതം മേനോനും ഒന്നിക്കുന്ന പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം.

സമീപകാല തമിഴ് സിനിമയില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയ ശേഷം വളരെക്കാലം നീണ്ടു പോയ പ്രൊജക്ടാണ് ധ്രുവനച്ചത്തിരം. ഗൗതം വാസുദേവ് ​​മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രം ആണ് പ്രധാന താരം. 2017ൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ച് ഏതാണ്ട് അവസാനിച്ചതാണ് . ടീസറും ഇറങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രത്തെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല .

ഈ ചിത്രം മുടങ്ങിക്കിടക്കാന്‍ ഏറെ കാരണങ്ങള്‍ കോളിവുഡില്‍ കേട്ടിട്ടുണ്ട്. സംവിധായകനും പ്രൊഡക്ഷന്‍ കമ്പനിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ചിത്രം പൂർത്തീകരിക്കാതിരിക്കാൻ കാരണം . നേരത്തെ സൂര്യയെ വച്ച് പ്രഖ്യാപിച്ച ചിത്രം ആയിരുന്നു ധ്രുവനച്ചത്തിരം. എന്നാല്‍ പിന്നീട് ഗൗതം മേനോനുടുള്ള അഭിപ്രായ വ്യത്യാസത്തില്‍ സൂര്യ ചിത്രത്തില്‍ നിന്നും പിന്‍മാറി . പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം വിക്രത്തിനെ വച്ച് ചിത്രം ആരംഭിക്കുകയായിരുന്നു.

ടീസറും, പോസ്റ്ററും ഇറങ്ങിയ ശേഷം പിന്നീടും ഈ ചിത്രത്തെക്കുറിച്ചും കേള്‍ക്കാതായി. തമിഴ് സിനിമാ ലോകം ധ്രുവനച്ചത്തിരം എന്ന സിനിമ മറന്ന സമയത്താണ് ഇപ്പോള്‍ പുതിയ അപ്ഡേറ്റ് എത്തുന്നത്.

പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗൗതം വാസുദേവ് ​​മേനോൻ ഏറെ നാളായി കാത്തിരുന്ന ധ്രുവനച്ചത്തിരത്തിന്‍റെ ബാക്ക് ഷൂട്ടിംഗ് പൂർത്തിയാക്കി കഴിഞ്ഞു . അവസാനഘട്ട ഷൂട്ടിന് ഒപ്പം തന്നെ മറ്റൊരു ടീം ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നാണ് വിവരം. ഇതോടെ ധ്രുവനച്ചത്തിരം നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ് എന്ന സ്ഥിരീകരണമാണ് വരുന്നത്. 2023 ഏപ്രില്‍ മെയ് സീസണില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ നീക്കം എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *