കുടുംബ സ്ത്രീയും കുഞ്ഞാടും….

    ധ്യാന്‍ ശ്രീനിവാസ ന്റെ പുതിയ ചിത്രമായ കുടുംബ സ്ത്രീയും കുഞ്ഞാടും ചിത്രീകരണം ആരംഭിച്ചു.ഒക്ടോബര്‍ ഏഴ് ശനിയാഴ്ചയാണ് കോട്ടയത്ത് ഷൂട്ടിങ് തുടങ്ങിയത്.ഇന്‍ഡി ഫിലിംസിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്‌സ് നിര്‍മ്മിക്കന്ന ഈ ചിത്രം മഹേഷ് പി. ശ്രീനിവാസനാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്......

ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ചിത്രമായ കുടുംബ സ്ത്രീയും കുഞ്ഞാടും ചിത്രീകരണം ആരംഭിച്ചു.ഒക്ടോബര്‍ ഏഴ് ശനിയാഴ്ചയാണ് കോട്ടയത്ത് ഷൂട്ടിങ് തുടങ്ങിയത്.ഇന്‍ഡി ഫിലിംസിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്‌സ് നിര്‍മ്മിക്കന്ന ഈ ചിത്രം മഹേഷ് പി. ശ്രീനിവാസനാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്.എന്നാലും എന്റെ ളിയാ എന്ന ചിത്രത്തിന് ശേഷം ശ്രീകുമാര്‍ അറയ്ക്കല്‍ തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.രണ്ടു വ്യത്യസ്ഥമായ കഥകള്‍ ഒരേ പോയിന്റില്‍ എത്തിച്ചേര്‍ന്ന് രൂപാന്തരം പ്രാപിക്കുന്ന ഒരു കഥാരീതിയാണ് ചിത്രത്തിന്റേത്.

പൂര്‍ണ്ണമായും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണിത്.ഏത് സ്ഥലത്ത് ചുമതലയേറ്റാലും ആ സ്റ്റേഷന്‍ പരിസരങ്ങളില്‍ മോഷണ പരമ്പരകള്‍ അരങ്ങേറുകയും എത്ര ശ്രമിച്ചിട്ടും ഈ മോഷണ പരമ്പരക്ക് തുമ്പുണ്ടാക്കാന്‍ കഴിയാതെ സംഘര്‍ഷമനുഭവിക്കേണ്ടി വരുന്ന ഒരു പോലീസുദ്യോഗസ്ഥന്റെ കഥയാണ് ഒന്ന്.ഭാര്യയിലുണ്ടാകുന്ന സംശയരോഗം ഒരു പ്രവാസിയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് മറുവശത്ത്.

ധ്യാന്‍ ശ്രീനിവാസന്‍, ജാഫര്‍ ഇടുക്കി, അജയ് എന്നിവര്‍ പങ്കെടുത്ത രംഗത്തോടെയായിരുന്നു ചിത്രീകരണത്തിന് തുടക്കമായത്.അന്നാ രേഷ്മ രാജനും, സ്‌നേഹാ ബാബുവുമാണ് ഈ ചിത്രത്തിലെ നായികമാര്‍.കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, മണിയന്‍ പിള്ള രാജു സാജു നവോദയാ, ജയകൃഷ്ണന്‍, കോബ്രാ രാജേഷ്, വിഷ്ണു കാര്‍ത്തിക്ക് മജീദ്, ഷാജി മാവേലിക്കര, അനാമിക, അംബികാ മോഹന്‍, സ്‌നേഹാ ശ്രീകുമാര്‍, ആതിരാ രാജീവ്, ഒറ്റപ്പാലം ലീല എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *