ത്രിനാഥാ റാവു സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തിൽ വില്ലനായി മലയാളി താരം ജയറാം

ത്രിനാഥാ റാവു സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തിൽ വില്ലനായി മലയാളി താരം ജയറാം. ചിത്രത്തിൽ നായകൻ ആകുന്നത് രവി തേജ ആണ് ചിത്രത്തിൽ നായകനാകുന്നത്. ഡബിൾ റോൾ ആയിട്ടാണ് രവി തേജ ചിത്രത്തിൽ എത്തുന്നത്. ആക്ഷൻ കോമഡി പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത് .

രവി തേജ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദമാക്ക ‘. തികച്ചും വ്യത്യസ്തരാണ് രണ്ടു കഥാപാത്രങ്ങളെയാണ് രവി തേജ അവതരിപ്പിക്കുന്ന. ഒന്ന് തൊഴിൽ രഹിതനായ ഒരാളും മറ്റൊന്ന് ഒരു കോർപറേറ്റ് കമ്പനിയുടെ ഉടമയുമാണ്. ശ്രീലീലയാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളി താരം ജയറാം ആണ് ചിത്രത്തിൽ പ്രതിനായകൻ ആയി എത്തുന്നത്. രണ്ട് മിനിറ്റിൽ ഏറെ ദൈർഘ്യമുള്ള ട്രെയ്ലറിൽ ജയറാമിൻറെ കഥാപാത്രത്തെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. പീപ്പിൾ മീഡിയ ഫാക്റ്ററിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *