‘ദേവദൂതർ പാടി’ എന്ന പാട്ട് ഓർമ്മിക്കുമ്പോൾ

    തൃശൂർ കൊരട്ടി ചെറുപുഷ്പം പള്ളിയിലാണ് സൂപ്പർഹിറ്റ് ഗാനമായ 'ദേവദൂതർ പാടി' ചിത്രീകരിച്ചത്. ഈ പള്ളി ഇപ്പോൾ അറിയപ്പെടുന്നത് ദേവദൂതർ പള്ളി എന്നാണ്

മലയാളിയുടെ ഗൃഹാതുരതയെ എന്നും തൊട്ടുണര്‍ത്തുന്നൊരു ഗാനമാണ്, കാതോട് കാതോരം എന്ന ഭരതന്‍ ചിത്രത്തിലെ ‘ ദേവദൂതര്‍ പാടി’. ഒഎന്‍വി-ഔസേപ്പച്ചന്‍ കൂട്ടുകെട്ടില്‍ പിറന്ന ഈ മനോഹരം ഗാനം, കാലങ്ങള്‍ക്കിപ്പുറവും ജനം ആഘോഷത്തോടെ പാടുന്നുണ്ട്. അതിനുള്ള ഏറ്റവും മനോഹരമായ ഉദ്ദാഹരണമായിരുന്നു, ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയില്‍ ഈ ഗാനം പുനര്‍ജ്ജനിച്ചപ്പോള്‍ കിട്ടിയ സ്വീകാര്യത. കുഞ്ചാക്കോ ബോബന്റെ ചുവടുകള്‍ കൂടി ചേര്‍ന്നതോടെ ദേവദൂതര്‍ പാടി എന്ന ഗാനം പതിറ്റാണ്ടുകള്‍ക്കിപ്പുറം ഒരിക്കല്‍ കൂടി വൈറലായി.

ദേവദൂതര്‍ പാടി എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത് തൃശൂര്‍ കൊരട്ടിയിലുള്ള ചെറുപുഷ്പം പള്ളിയിലാണ്. ദേവദൂതര്‍ പള്ളി എന്നറിയപ്പെടുന്ന ഈ പള്ളിയില്‍ വച്ച് അന്ന്, ആ ഗാനചിത്രീകരണത്തില്‍ പങ്കാളിയായ ചിലര്‍ പഴയ ഓര്‍മകള്‍ പങ്കുവയ്ക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *