‘ഡിയർ വാപ്പി’യുടെ ടീസർ പുറത്ത്

ആമിനയുടെയും വാപ്പിയുടെയും കഥയുമായി ‘ഡിയർ വാപ്പി’യുടെ ടീസർ പുറത്ത്. ഷാൻ തുളസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലാൽ , അനഘ നാരായണൻ എന്നിവരാണ് പ്രധാന കഥാപാത്രത്തിൽ എത്തുന്നത്.

‘ഡിയർ വാപ്പി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അച്ഛൻ്റെയും മകളുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയുന്നത് ഷാൻ തുളസി ആണ് . അനഘ നാരായണൻ എന്നിവരാണ് പ്രധാന കഥാപാത്രത്തിൽ എത്തുന്നത്.
ലാലും അനഘയുമാണ് ടീസറിൽ നിറഞ്ഞു നിൽക്കുന്നത്. നിരഞ്ജ് മണിയൻപിള്ള രാജു ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാൻ തുളസീധരനാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ക്രൗൺ ഫിലിംസിന്റെ ബാനറിൽ ആർ മുത്തയ്യ മുരളിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു തുന്നൽക്കാരനായിട്ടാണ് ലാൽ ചിത്രത്തിൽ എത്തുന്നത്. മണിയൻ പിള്ള രാജു, ജഗദീഷ്, , അനു സിതാര,നിർമൽ പാലാഴി, സുനിൽ സു​ഗത, ശിവജി ഗുരുവായൂർ, രഞ്ജിത് ശേഖർ, അഭിറാം, നീന കുറുപ്പ്, ബാലൻ പാറക്കൽ, മുഹമ്മദ്, ജയകൃഷ്ണൻ, രശ്മി ബോബൻ രാകേഷ്, മധു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലർ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിതയാത്രയാണ് ഡിയർ വാപ്പി. തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയർ വാപ്പി ചിത്രീകരിച്ചിരിക്കുന്നത്.
കൈലാസ് മേനോൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *