“ദസറ” എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം ആരംഭിച്ചു

എസ്എൽവി സിനിമാസിന്റെ “ദസറ” എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം ആരംഭിച്ചു. പാൻ ഇന്ത്യ ചിത്രമായ ദസറയിൽ നാനിയാണ് നായകൻ.

നാച്ചുറൽ സ്റ്റാർ നാനിയുടെ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യ ചിത്രമായ ദസറ അണിയറയിൽ തയ്യാറെടുക്കുകയാണ്. നാനിയുടെ ഫസ്റ്റ് ലുക്ക് മുതൽ അടുത്തിടെ പുറത്തിറങ്ങിയ ആദ്യ ഗാനമായ ധൂം ധാം വരെ മികച്ച പ്രതികരണം നേടുകയും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുകയും ചെയ്തിരുന്നു.

സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ഗോദാവരിക്കനി കൽക്കരി ഖനി സെറ്റിൽ ആരംഭിച്ചു. പതിനഞ്ച് ദിവസത്തെ ഷെഡ്യൂളിൽ പ്രധാനപ്പെട്ട ക്ലൈമാക്സ് സീക്വൻസാണ് ചിത്രീകരിക്കുന്നത്.

ഇത് അപ്‌ഡേറ്റ് ചെയ്തുകൊണ്ട്, നാനി ഇൻസ്റ്റാഗ്രാമിൽ ലൊക്കേഷന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്ത് ഇങ്ങനെ എഴുതി, “അവസാന ഷെഡ്യൂളിന്റെ ആദ്യ ദിവസം. മനസ്സും ശരീരവും ഹൃദയവും രോഷവും അതിന്റെ പൂർണ്ണ ശേഷിയിൽ”.

ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സീക്വൻസായിരിക്കുമെന്നും സിനിമയുടെ ഹൈലൈറ്റ് ആയിരിക്കുമെന്നും പറയുന്നു. ഈ ഷെഡ്യൂളിന് ശേഷം, ഒരു ഗാനം മാത്രമേ ചിത്രീകരിക്കാൻ ശേഷിക്കൂ. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂരി വലിയ തോതിൽ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് ഒഡേല സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം നൽകും.നവിൻ നൂലി എഡിറ്ററും അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനറും വിജയ് ചഗന്തി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. ദസറ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ 2023 മാർച്ച് 30 ന് റിലീസ് ചെയ്യും.

ശ്രീകാന്ത് ഒഡെലയാണ് സംവിധാനം
സുധാകർ ചെറുകൂരിയാണ് നിർമ്മാണം
പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്
ഛായാഗ്രഹണം ഡയറക്ടർ: സത്യൻ സൂര്യൻ ISC
സംഗീതം: സന്തോഷ് നാരായണൻ
എഡിറ്റർ: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി
സംഘട്ടനം : റിയൽ സതീഷ്, അൻബരിവ്
പിആർഒ: ശബരി

Leave a Reply

Your email address will not be published. Required fields are marked *