‘ദസറ’യ്ക്ക് പായ്ക്ക് അപ്പ് പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍ യൂണിറ്റ് അംഗങ്ങള്‍ക്ക് 10 ഗ്രാം വീതം സ്വര്‍ണനാണയം സമ്മാനിച്ച് പ്രിയ താരം കീര്‍ത്തി സുരേഷ്

‘ദസറ’യ്ക്ക് പായ്ക്ക് അപ്പ് പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍ യൂണിറ്റ് അംഗങ്ങള്‍ക്ക് 10 ഗ്രാം വീതം സ്വര്‍ണനാണയം സമ്മാനിച്ച് പ്രിയ താരം കീര്‍ത്തി സുരേഷ്.

തന്റെ പുതിയ തെലുങ്ക് ചിത്രമായ ദസറയുടെ അവസാന ഷൂട്ടിങ് ദിവസം യൂണിറ്റ് അംഗങ്ങള്‍ക്ക് സ്വര്‍ണം സമ്മാനിച്ച് നടി കീര്‍ത്തി സുരേഷ്. ഏകദേശം 70 ലക്ഷത്തോളം വിലമതിക്കുന്ന, 10 ഗ്രാം വീതം സ്വര്‍ണനാണയങ്ങളാണ് നടി സമ്മാനിച്ചത്. സെറ്റിലെ ഡ്രൈവര്‍, ലൈറ്റ് ബോയ് എന്നിവരടക്കം 130 പേര്‍ക്ക് നടി സ്വര്‍ണനാണയം സമ്മാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഷൂട്ടിന്റെ അവസാന ദിവസം കീര്‍ത്തി വികാരാധീനയായിരുന്നെന്നും സിനിമയില്‍ തനിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും എന്തെങ്കിലും സമ്മാനം നല്‍കണമെന്ന് താരത്തിന് ആഗ്രഹമുണ്ടായിരുന്നുവെന്നും താരത്തിനോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഓരോ സ്വര്‍ണനാണയത്തിനും ഏകദേശം 50000 രൂപയോളം വില വരും. നേരത്തേ സണ്ടക്കോഴി 2 എന്ന തമിഴ് ചിത്രത്തിന്റെ അവസാന ദിവസവും അണിറപ്രവര്‍ത്തകര്‍ക്ക് നടി സ്വര്‍ണനാണയങ്ങള്‍ സമ്മാനിച്ചിരുന്നു. 2 ഗ്രാം വീതം വരുന്ന സ്വര്‍ണനാണയങ്ങളാണ് അന്ന് സമ്മാനിച്ചത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ദസറയില്‍ നാനിയാണ് നായകന്‍. മാര്‍ച്ച് 30ന് റിലീസ് ചെയ്യുന്ന ചിത്രം ഇതിനോടകം തന്നെ വിവാദങ്ങളിലുമേര്‍പ്പെട്ടിട്ടുണ്ട്. അല്ലു അര്‍ജുന്റെ ഹിറ്റ് ചിത്രം പുഷ്പയോട് ദസറയുടെ പ്ലോട്ടിന് ഏറെ സാമ്യമുണ്ടെന്നാണ് ആരോപണങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *