നാനിയുടെ നായികയായി കീർത്തി സുരേഷ്

തെന്നിന്ത്യൻ പ്രേക്ഷകരുട പ്രിയങ്കരിയായ താരങ്ങളിൽ ഒരാളായ കീർത്തി സുരേഷ് നായികയാകുന്ന ചിത്രമാണ് ‘ദസറ’. നാനിയാണ് ‘ദസറ’യിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ഓൺലൈനിൽ ലഭിക്കുന്നത്. ഇപ്പോഴിതാ ‘ദസറ’യുടെ ഒടിടി പാർട്‍ണറെ കുറിച്ചുള്ളതാണ് പുതിയ റിപ്പോർട്ട്.

‘ദസറ’ തിയറ്റർ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിലായിരിക്കും സ്‍ട്രീമിംഗ് ചെയ്യുക. ‘ദസറ’ എന്ന ചിത്രത്തിന്റെ ചിതീകരണം കഴിഞ്ഞതായി കീർത്തി സുരേഷ് നേരത്തെ അറിയിച്ചിരുന്നു. ശ്രീകാന്ത ഒഡേലയാണ് സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

കീർത്തി സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് വിവിധ ഭാഷകളിൽ പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴിൽ കീർത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ ‘സൈറൺ’ ആണ്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *