ദളപതി 67 ൻ്റെ പുതിയ വിശേഷങ്ങൾ പങ്കു വച്ച് സംവിധായകൻ ലോകേഷ് കനകരാജ്

ദളപതി 67 ൻ്റെ പുതിയ വിശേഷങ്ങൾ പങ്കു വച്ച് സംവിധായകൻ ലോകേഷ് കനകരാജ്. വിജയും ലോകേഷ്‌കും വീണ്ടും ഒന്നിക്കുന്ന രണ്ടാം ചിത്രമാണ് ദളപതി 67 . വിജയ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടെ ആണ് ഇത്.

ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ദളപതി 67 . ‘ദളപതി 67’നെ കുറിച്ചുള്ള ഓരോ വാർത്തയ്‍ക്കും ഓൺലൈനിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ ‘ദളപതി 67’നെ കുറിച്ച് ലോകേഷ് തന്നെ പറഞ്ഞ കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലോകേഷ് കനകരാജും വിജയ്‍യും ആദ്യമായി ഒന്നിച്ച ചിത്രം ‘മാസ്റ്റർ’ ആയിരുന്നു. ‘മാസ്റ്റർ’ വിജയ്‍യുടേയും തന്റേയും 50-50 ശതമാനം സിനിമ ആണെന്നായിരുന്നു ലോകേഷ് കനകരാജ് അന്ന് പറഞ്ഞത്. എന്നാൽ ‘ദളപതി 67’ നൂറ് ശതമാനവും തന്റെ ചിത്രമായിരിക്കുമെന്നാണ് ലോകേഷ് കനകരാജ് പറഞ്ഞിരിക്കുന്നത്. ഗലാട്ടയുടെ പ്രോഗ്രാമിലാണ് ലോകേഷ് കനകരാജ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഒരു ഗാംഗ് സ്റ്റാർ ഡ്രാമ ആയിരിക്കും ഈ ചിത്രം . വൈകാതെ ‘ദളപതി 67’ന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലായിരുന്നു കുറേനാളായി ലോകേഷ് കനകരാജ്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.’ വിജയുടെ പുതിയതായി റിലീസിന് ഒരുങ്ങുന്ന ചിത്രം വാരിസ് ആണ് .

Leave a Reply

Your email address will not be published. Required fields are marked *