‘സിനിഫൈൽ’ന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര പുരസ്‌ക്കാര നിശ

കൊച്ചി: സിനിമ പ്രേമികളുടെ ഓൺലൈൻ കൂട്ടായ്മയായ ‘സിനിഫൈൽ’ന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര പുരസ്‌ക്കാര നിശ സംഘടിപ്പിക്കുന്നു. കൊച്ചി ‘അമ്മ’ ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ ആണ് അവാർഡ് നിശ പ്രഖ്യാപിച്ചത്.

നടനും നിർമ്മാതാവുമായ വിജയ് ബാബു, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, സംവിധായകൻ അഖിൽ മാരാർ, ആൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ കെവിൻ മൈക്കിൾ , ഗ്രൂപ്പ് അഡ്മിൻമാരായ ബിജിത്ത് വിജയൻ, ബാലു ഷാ, രാഹുൽ, ആൻസി, എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

പലപ്പോഴും പല അവാർഡ് നിർണയത്തിലും പ്രേക്ഷകന് നേരിട്ട് പങ്കെടുക്കുവാൻ സാധിക്കുന്നില്ലന്നും
അവാർഡ് നിർണയത്തിൽ പ്രേക്ഷക മാനദണ്ഡം കൂടുതൽ ചർച്ച ചെയ്യപെടേണ്ടതാണെന്നും
സിനിഫൈൽ ഗ്രൂപ്പ് അഡ്മിൻ ബിജിത്ത് പറഞ്ഞു.

പ്രേക്ഷരുടെ അഭിപ്രായങ്ങൾക്ക് എല്ലാ കാലത്തും പരിഗണന നല്കുന്ന സിനീഫൈലിന്റെ മറ്റൊരു ഉദ്യമമാണിത്. പൂർണമായി പ്രേക്ഷകന്റെ വിലയിരുത്തലാണ് ഈ പുരസ്‌കാര നിർണയത്തിന് ആധാരമെന്ന് സിനിഫൈൽ ഗ്രൂപ്പിന്റെ അഡ്മിൻ ബാലു ഷാ പറഞ്ഞു.

തിരഞ്ഞെടുക്കപെട്ട ജൂറി അംഗങ്ങൾ ചേർന്നാണ് 2022 ലെ ചിത്രങ്ങളിൽ നിന്നും വിവിധ കാറ്റഗറിയിലേക്കുള്ള സാധ്യത പട്ടിക തയ്യാറാക്കിയത്.

ഈ പട്ടിക സിനിഫൈൽ ഗ്രുപ്പിൽ പബ്ലിഷ് ചെയ്യും . പ്രേക്ഷകർക്ക് സിനിഫൈൽ വെബ് സൈറ്റ് വഴി വോട്ട് രേഖപെടുത്താം. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നവരായിരിക്കും തെരഞ്ഞെടുക്കപെടുക. അവാർഡ് ദാന ചടങ്ങ് വഴി എല്ലാവർക്കും പുരസ്‌കാരം നൽകുകയും ചെയ്യുന്നു. അവാർഡ് നിർണയം തികച്ചും സുതാര്യമായിരിക്കും.

ആൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമസ്ഥൻ കെവിൻ മൈക്കളിന്റെ സ്പോൺസർഷിപ്പിലൂടെ നടക്കുന്ന
അവാർഡ് ദാന ചടങ്ങിലൂടെ ലഭിക്കുന്ന ലാഭ വിഹിതത്തിൽ ഒരു നിശ്ചിത ശതമാനം സിനിമ മേഖലയിലെ അവശ കലാകാരന്മാരെ സഹായിക്കുന്നതിനും മറ്റു സിനിമ സംബന്ധമായ പ്രവർത്തനങ്ങൾക്കുമായി
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ക്ക് കൈമാറും.

സിനിമ മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങളിലേക്ക് വ്യാപിക്കുന്നതിലും പ്രേക്ഷകന്റെ അഭിപ്രായത്തിന് കൂടുതൽ വില നല്കുന്നതിനുമാണ് ഈ അവാർഡ് ദാന ചടങ്ങ് സിനിഫൈൽ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *