തിയറ്ററുകൾ പൂരപറമ്പാക്കാൻ മമ്മൂട്ടിയുടെ ക്രിസ്റ്റഫർ എത്തുന്നു

തിയറ്ററുകൾ പൂരപറമ്പാക്കാൻ മമ്മൂട്ടിയുടെ ക്രിസ്റ്റഫർ എത്തുന്നു; ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെൻസറിങ് പൂർത്തിയ ചിത്രത്തിന് യു/എ സർട്ടിഫിക്കേറ്റാണ് ലഭിച്ചത്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ക്രിസ്റ്റഫറിന് ഉണ്ട്.

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ ഫെബ്രുവരി 9ന് റിലീസിനെത്തും. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാന്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായാണ് സിനിമയിൽ മമ്മൂട്ടി എത്തുന്നതെന്നാണ് നേരത്തെ പുറത്തിറങ്ങിയ ടീസർ നൽകിയ സൂചന. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ശരത്ത് കുമാർ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, ദീപക് പറമ്പോൾ, ജസ്റ്റിൻ, കലേഷ്, അതിഥി രവി ,വിനീത കോശി, വാസന്തി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ക്രിസ്റ്റഫറിൻറെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്. സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ തുടങ്ങിയവരാണ് ക്രിസ്റ്റഫറിന്റെ മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *