പ്രേക്ഷകാരെ ഹരം കൊള്ളിച്ചു “ക്രിസ്റ്റഫറിൻ്റെ” ടീസർ

പ്രേക്ഷകാരെ ഹരം കൊള്ളിച്ചു “ക്രിസ്റ്റഫറിൻ്റെ” ടീസർ. ബി.ഉണ്ണികൃഷ്ണൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ ടീസർ ഇപ്പോൾ 1 മില്യൺ വ്യൂസ് കടന്നിരിക്കുകയാണ്.

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻറെ സംവിധാനത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫർ.
ഉദയകൃഷ്ണ തിരക്കഥ എഴുതുന്ന ക്രിസ്റ്റഫർ ഉടൻ തിയറ്ററുകളിൽ എത്തും. അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായി ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

മമ്മൂട്ടി ആരാധകരെ ആവേശത്തിലാഴ്ത്തുന്ന തരത്തിലാണ് ക്രിസ്റ്റഫറിൻറെ ടീസർ. ആക്ഷനും സസ്‌പെൻസും നിറഞ്ഞ ചിത്രമായിരിക്കും എന്ന് ക്രിസ്റ്റഫറിൻറെ ടീസറിൽ നിന്ന് വ്യക്തമാണ് .ചിത്രത്തിൽ ഷൈൻ ടോം ചാക്കോ പോലീസ് വേഷത്തിൽ എത്തുന്നു. ബിയോഗ്രഫി ഓഫ് എ വിജിലെൻറ് കോപ്‌ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി വേഷമിടുന്നത്. ആർ. ഡി. ഇല്ല്യൂമിനേഷൻസിൻറെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജസ്റ്റിൻ വർഗ്ഗീസിൻറെയാണ് സംഗീതം.
ടീസറിനെ കുറിച്ച് ദുൽഖർ സൽമാൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടിയിരുന്നു. ‘എന്തൊരു കൗതുകമുണർത്തുന്ന ടീസറാണിത്! ത്രില്ലിംഗ് ആക്ഷനും പവർ പാക്ക്ഡ് പെർഫോമൻസുമായി ക്രിസ്റ്റഫർ ഇവിടെയുണ്ട്’, എന്നാണ് ടീസർ പങ്കുവച്ച് ദുൽഖർ സൽമാൻ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയിരുന്നു. 1 മില്യൺ ആളുകളാണ് ഇതിനോടകം ടീസർ കണ്ടത്.
ആറാട്ട് എന്ന ചിത്രത്തിന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയുന്ന ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട് ക്രിസ്റ്റഫറിന്.

Leave a Reply

Your email address will not be published. Required fields are marked *