സിനിമ അത്ര പൊക്കമുള്ള കാര്യമല്ല!

    പൊക്കമില്ലായ്മയാണ് തങ്ങളുടെ പൊക്കം എന്ന് തെളിയിച്ച രണ്ടു പേർ. 'ചെറിയ' മനുഷ്യർക്കും ചെയ്യാം സിനിമ എന്ന് തെളിയിച്ചവർ.

സിനിമ എല്ലാവരുടെയും സ്വപ്‌നമാണ്. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ അതികഠിനമായി പ്രയത്‌നിക്കണം. ആ സ്വപ്‌നത്തിലേക്ക് യാത്ര തിരിച്ച രണ്ടു പേരാണ് വിപിനും സുമേഷും. തങ്ങളുടെ പരിമിതികളില്‍ അവര്‍ തളര്‍ന്നില്ല. അല്ലെങ്കില്‍, ഏതൊരാളെയും പോലയാണ് തങ്ങളുമെന്നവര്‍ വിശ്വസിക്കുന്നു. നിറഞ്ഞ ആത്മവിശ്വാസം, സ്വന്തം കഴിവിലുള്ള വിശ്വാസം;ഇതാണ് വിപിനെയും സുമേഷിനെയും മുന്നോട്ടു നയിക്കുന്നത്.

ജീവിതത്തില്‍ ഇവരുടെ ഏകലക്ഷ്യം സിനിമയാണ്, സിനിമ മാത്രമാണ്. അതിനുവേണ്ടി എന്തു ത്യാഗം സഹിക്കാനും തയ്യാര്‍. സുമേഷിനെയും വിപിനെയും പോലുള്ളവരുടെ ജിവിതവും വാക്കുകളും ഏതൊരാള്‍ക്കും പ്രചോദനമാണ്, ആവേശമാണ്. സുമേഷും വിപിനും തമ്മിലുള്ള ഈ സംഭാഷണം അത് നിങ്ങള്‍ക്ക് ബോധ്യപ്പെടുത്തി തരും.

Leave a Reply

Your email address will not be published. Required fields are marked *