മലയാളത്തിന്റെ വാനമ്പാടി പത്മഭുഷണ്‍ കെ.എസ് ചിത്രക്ക് വിഷ്ണുപുരം ശ്രീ നരസിംഹ കീര്‍ത്തി പുരസ്‌ക്കാരം സമര്‍പ്പിച്ചു.

തൃശൂർ: മലയാളത്തിന്റെ വാനമ്പാടി പത്മഭുഷണ്‍ കെ.എസ് ചിത്രക്ക് വിഷ്ണുപുരം ശ്രീ നരസിംഹ കീര്‍ത്തി പുരസ്‌ക്കാരം സമര്‍പ്പിച്ചു.

നൂറു കണക്കിന് വിശ്വാസികളേയും, ആരാധകരേയും സാക്ഷി നിർത്തിയാണ് ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയ നാലാമത് പുരസ്‌ക്കാരം ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി മുര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ചിത്രയ്ക്ക് സമര്‍പ്പിച്ചത്. അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങിയതാണ് പുരസ്‌ക്കാരം. മേലൂർ വിഷ്ണുപുരം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ പ്രതിക്ഷ്ഠാദിനത്തോടനുബന്ധിച്ചാണ് പുരസ്‌ക്കാര സമര്‍പ്പണം നടത്തിയത്.മാളികപ്പുറം ചിത്രത്തിലെ ബാലതാരവും ടെലിവിഷൻ താരവുമായ തീര്‍ത്ഥ സുരേഷ്, ടെലിവിഷന്‍ അവതാരകന്‍ ഹരി പി നായര്‍ എന്നിവരേയും ആദരിച്ചു.

ഭഗവാൻ്റെ പേരിലുള്ള പുരസ്ക്കാരം ഭഗവാനെ പൂജിച്ച കൈകളിൽ നിന്ന് ലഭിക്കുന്നത് ഏറെ പുണ്യമാണെന്ന് ചിത്ര പറഞ്ഞു. തൻ്റെ ജീവിതതിലെ വലിയൊരു സന്തോഷമാണ് ഈ പുരസ്ക്കാരമെന്നും ചിത്രകൂട്ടി ചേർത്തു. ക്ഷേത്രത്തിൽ എത്തിയ കെ.എസ്.ചിത്രയെ ക്ഷേത്രം തന്ത്രി വിഷ്ണുപുരം വിജീഷ് രവിതന്ത്രി പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. അറുപതാം വയസിലേക്ക് പ്രവേശിക്കുന്ന പത്മവിഭൂഷൺ കെ.എസ് ചിത്രക്ക് ഗുരുവായൂർ മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി മംഗളപത്രം പാടി സമർപ്പിച്ചു. മേളകലാകാരൻ കൊടകര ഉണ്ണി സമർപ്പിച്ച മംഗളപത്രം ഗായകൻ മധു ബാലകൃഷ്ണൻ പാടി സമർപ്പിച്ചു.ചടങ്ങിൽ വെച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. ബാങ്ക് ഓഫ് ബറോഡയും, കേരള വിഷനും സംയുക്തമായി ചാലക്കുടി താലൂക്കാശുപത്രിയിൽ പ്രസവിക്കുന്ന എല്ലാ എൻ്റെ കൺമണിക്കൾക്കും ഒരു വർഷക്കാലം കിറ്റുകൾ വിതരണം ചെയ്യുന്നതിൻ്റെ വിതരണോത്ഘാടനം ഗായിക കെ എസ് ചിത്ര നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *