പിന്നണി ഗാനരംഗത്തു ഭീമൻ രഘു

പിന്നണി ഗാനരംഗത്തു ഭീമൻ രഘു. ‘ചാണ’ എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാന രംഗത്തേക്കാണ് നടൻ ചുവടുവെയ്ക്കുന്നത്. ചിത്രം ഫെബ്രുവരിയില്‍ തിയറ്ററിലെത്തും.

ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചാണ’ . ‘ചാണയിലൂടെ പിന്നണി ഗാന രംഗത്തേക്ക് ചുവട് വയ്ക്കുകയാണ് ഭീമൻ രഘു . ചിത്രത്തിൽ ഏറെ ഹൃദയഹാരിയായ ഒരു തമിഴ് ഗാനമാണ് ഭീമൻ രഘു ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ പങ്കുവെയ്ക്കുന്ന ഗാനം കൂടിയാണ് അദ്ദേഹം പാടിയിട്ടുള്ള തമിഴ് ഗാനം. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘു തന്നെയാണ്. ഉപ ജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്‍റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്‍റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *