‘ബട്ടർഫ്‌ളൈ’ തെലുക്ക്‌ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു

കൊച്ചി: മലയാളത്തിന്റെ പ്രിയ താരം അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ‘ബട്ടർഫ്‌ളൈ’ തെലുക്ക്‌ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു . ചിത്രം ഓ ടി ടി റീലീസ് ആണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്ററിൽ ഡിസംബർ 29 ന് ചിത്രം റിലീസ് ചെയ്യും .

കാർത്തികേയൻ 2 എന്ന വൻ ഹിറ്റിന് ശേഷം അനുപമ നായികയായി എത്തുന്ന ചിത്രമാണ് ‘ബട്ടർഫ്‌ളൈ’. ഘന്ത സതീഷ് ബാബുവാണ് ചിത്രം സംവിധാനം ചെയുന്നത് . സമൂഹ മാധ്യമം വഴിയാണ് താരം ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചത് . ത്രില്ലെർ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് .കെ . എസ് ചിത്രക്ക് പുറമെ അനശ്വര പരമേശ്വരനും ചിത്രത്തിൽ ഗാനം ആലപിച്ചിട്ടുണ്ട് . ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത് സമീർ റെഡ്‌ഡി ആണ് .രവി പ്രകാശ് ബോധപതി , പ്രസാദ് തിരുവലൂരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *