സംഗീത കലാനിധി പുരസ്‌കാരം കര്‍ണാടക സംഗീതജ്ഞ ബോംബെ ജയശ്രീയ്ക്ക്

മ്യൂസിക് അക്കാദമിയുടെ 2023 ലെ സംഗീത കലാനിധി പുരസ്‌കാരം കര്‍ണാടക സംഗീതജ്ഞ ബോംബെ ജയശ്രീയ്ക്ക്. വസന്തലക്ഷ്മി നരസിംഹാചാരിക്കാണ് കലാനിധി പുരസ്‌കാരം. മ്യൂസിക് അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി സംയുക്തമായാണ് പുരസ്‌കാര ജേതാക്കളെ തീരുമാനിച്ചതെന്ന് അക്കാദമി പ്രസിഡന്റ് എന്‍. മുരളി പറഞ്ഞു.

മാതാപിതാക്കളില്‍ നിന്ന് സംഗീത പഠനം ആരംഭിച്ച ജയശ്രീ ടി ആര്‍ ബാലാമണി, ലാല്‍ഗുഡി ജി ജയരാമന്‍ എന്നിവര്‍ക്ക് കീഴില്‍ പഠനം തുടര്‍ന്നു. കര്‍ണാടക സംഗീതത്തിന് പുറമെ വീണ, ശാസ്ത്രീയ നൃത്തം, ഹിന്ദുസ്ഥാനി സംഗീതം എന്നിവയും അഭ്യസിച്ചിട്ടുണ്ട്. ഗായിക എന്നതിലുപരി സംഗീത സംവിധായിക, അധ്യാപിക തുടങ്ങിയ നിലകളിലും ജയശ്രീ പ്രശസ്തയാണ്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നിരവധി ചലച്ചിത്രഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

സാമ്പത്തിക സാഹചര്യങ്ങള്‍ കൊണ്ട് സംഗീതം അഭ്യസിക്കാന്‍ സാധിക്കാതെ പോകുന്ന കുട്ടികള്‍ക്ക് വേണ്ട സഹായങ്ങളും ബോംബെ ജയശ്രീ ചെയ്ത് കൊടുക്കുന്നുണ്ട്. 2005ല്‍ സംഗീത ചൂഡാമണി, 2007 കലൈമാമണി, 2007 സംഗീത കലാസാരഥി, 2009 ഓണററി ഡോക്ടറേറ്റ് എന്നിവ നേടിയ ജയശ്രീയെ 2021-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. മൂന്ന് തലമുറകള്‍ക്ക് സംഗീതം പറഞ്ഞുകൊണ്ടുത്ത പാല്‍കുളങ്ങര അംബിക ദേവി, മുതിര്‍ന്ന മൃദംഗ വിദ്വാന്‍ കെ എസ് കാളിദാസ് എന്നിവര്‍ മ്യൂസിക് അക്കാദമിയുടെ സംഗീത കല ആചാര്യ പുരസ്‌കാരത്തിന് അര്‍ഹരായി.

Leave a Reply

Your email address will not be published. Required fields are marked *