ഭാവന നായികയായി എത്തുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമ തിയേറ്ററുകളിലെത്തി

ഭാവന നായികയായി എത്തുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമ തിയേറ്ററുകളിലെത്തി. ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഭാവന മലയാള സിനിമയിലേക്ക് എത്തുന്നത്. ഭാവനയുടെ തിരിച്ചുവരവിന് ആശംസകൾ നേരുകയാണ് സിനിമാലോകം.

ഭാവനയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് തെന്നിന്ത്യൻ സിനിമാ ലോകം. നീണ്ടനാളുകൾക്ക് ശേഷമുള്ള തിരിച്ചുവരവിൽ ടൈഗർ ഷ്രോഫ്, മാധവൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, പര്‍വതി തുടങ്ങിയവര്‍ ഭാവനയ്ക്ക് ആശംസകളുമായി എത്തിയിരുന്നു. പൃഥ്വിരാജിനൊപ്പം ആദം ജോണ്‍ എന്ന സിനിമയിലാണ് ഭാവന ഏറ്റവും ഒടുവില്‍ മലയാളത്തിലെത്തിയത്.

ഒരു തിരിച്ചു വരവ് താൻ ആഗ്രഹച്ചിട്ടില്ലെന്നും മലയാള സിനിമയിൽ വീണ്ടും വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ആണ് ഭാവനയുടെ പ്രതികരണം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് ആണ് ഭാവനയുടെ അടുത്ത സിനിമ.
bite
ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയില്‍ ഷറഫുദ്ദീനാണ് നായകവേഷത്തിൽ എത്തുന്നത്. നവാഗതനായ ആദിൽ മൈമൂനത്താണ് സിനിമയുടെ സംവിധായകന്‍. എഡിറ്റിങ്ങും അദ്ദേഹമാണ് നിര്‍വഹിച്ചത്. അശോകൻ, സാദിഖ്, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അതിരി ജോ, അഫ്സാന ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിലുണ്ട്. അരുൺ റഷ്ദിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം ഒരുക്കിയത് ബിജിബാലാണ്. ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മിച്ചത്.
entertainment desk youtalk

Leave a Reply

Your email address will not be published. Required fields are marked *