ഭാവനയ്ക്ക് ആശംസകളുമായി പ്രമുഖര്‍

മലയാളത്തില്‍ ആറ് വര്‍ഷത്തിന് ശേഷം സജീവമാകുന്ന ഭാവനയ്ക്ക് ആശംസകളുമായി പ്രമുഖര്‍. മാധവന്‍, കുഞ്ചാക്കോ ബോബന്‍, ജാക്കി ഷെറോഫ്, ജിതേഷ് പിള്ള, പാര്‍വ്വതി തിരുവോത്ത്, ടൊവിനോ തോമസ്, മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ വീഡിയോ സന്ദേശമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന പുതിയ ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ താരമാണ് ഭാവന. ജയരാജ് സംവിധാനം ചെയ്‍ത് ചിത്രം ‘ദൈവനാമ’ത്തിലെ അഭിനയത്തിനായിരുന്നു ഭാവനയ്‍ക്ക് അവാര്‍ഡ്. മിക്ക തെന്നിന്ത്യൻ ഭാഷകളിലും വേഷമിട്ട താരമാണ് ഭാവന. 2017ല്‍ പുറത്തിറങ്ങിയ ‘ആദം ജൊവാ’നിലാണ് മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *