തേടും തോറും പുറത്തിറങ്ങി

കൊച്ചി: സംവിധായകനും നടനുമായ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന “ഭാരത സർക്കസിൻറെ “തേടും തോറും” വീഡിയോ സോങ്ങ് പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോ,ബിനു പപ്പു, എം എ നിഷാദ് എന്നിവർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിക്കുന്ന “ഭാരത സർക്കസിന്റെ കഥയും തിരക്കഥയും സംഭാഷണവും മുഹാദ്‌ വെമ്പായത്തിന്റേതാണ്.

ഷൈൻ ടോം ചാക്കോ, ബിനു പപ്പു, എം. എ നിഷാദ് എന്നിവർക്ക് പുറമേ സുധീർ കരമന,ജാഫർ ഇടുക്കി,പ്രജോദ് കലാഭവൻ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. പി എൻ ആർ കുറുപ്പ് എഴുതി ബിജിബാൽ സംഗീതം നൽകി പുരുഷോത്തമൻ കടവന്ത്ര പാടിയ ചിത്രത്തിലെ മറ്റൊരു പാട്ട് കേരളത്തിൽ വലിയ ചർച്ച ആയി മാറിയിരുന്നു. മലയാളത്തിലെ ആധുനിക കവികളിൽ പ്രമുഖനാണ്‌ പിഎൻആർ കുറുപ്പ്‌. ബിനു കുര്യൻ ഛായാ​ഗ്രഹണവും ബിജിബാൽ സം​ഗീതവും നിർവഹിക്കുന്ന ചിത്രമാണ്. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *