ഭാരത് സർക്കസ് ഇന്ന് മുതൽ തിയേറ്ററിൽ

കൊച്ചി: ഷൈൻ ടോം ചാക്കോ , ബിനു പപ്പു സംവിധായകൻ എം എ നിഷാദ് തുടങ്ങിയവരെ പ്രധാന കഥാപാത്രമാക്കി ബേസ്ഡ് വേ എന്റെർറ്റൈന്മെന്റന്റെ ബാനറിൽ അനൂജ് ഷാജി നിർമിച്ച സോഹൻ സിനുലാലു സംവിധാനം ചെയ്യുന്ന ‘ഭാരത് സര്ക്കസ്’ ഡിസംബർ ഒമ്പതിന് പ്രദർശനത്തിനെത്തുന്നു . അധികാരവും ദളിത് രാഷ്ട്രിയവും ഇതിവൃത്തമാക്കിയ ചിത്രം സാമൂഹിക പ്രസക്തിയുള്ള ഒരു പ്രമേയമാണ് മുന്നോട്ടു വെക്കുന്നത്‌ .

തല്ലുമാല എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം നടന്മാരായ ബിനു പപ്പു, ഷൈൻ ടോം ചാക്കോ എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് ഭാരത സര്ക്കസ് . ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുകിലൂടെ പങ്കു വച്ചതു . രാഷ്ട്രീയ ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് മുഹാദ് വെമ്പായാനമ്മണ് . സുധീർ കരമന , ജാഫർ ഇടുക്കി , പ്രജോത് കലാഭവൻ , പാഷാണം ഷാജി എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു .ബിനു കുരിയൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ചെയ്തത് ബിജിബാൽ ആണ് .

Leave a Reply

Your email address will not be published. Required fields are marked *