ബേസിൽ ജോസഫിന് ‘ജെസിഐ ഇന്ത്യൻ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്ൺ’ പുരസ്‌കാരം

കൊച്ചി: ബേസിൽ ജോസഫിന് ‘ജെസിഐ ഇന്ത്യൻ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്ൺ’ പുരസ്‌കാരം.അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തർ കരസ്ഥമാക്കിയ അവാർഡാണ് ബേസിൽ ജോസഫ് സ്വന്തമാക്കിയിരിക്കുന്നത്

മലയാള സിനിമയിലെ മുൻനിര യുവ സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയ സംവിധായകനായി മാറിയ ബേസിൽ, നടനായും വെള്ളിത്തിരയിൽ തിളങ്ങി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാൻ ബേസിലിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്‌സൺ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബേസിൽ.

അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തർ കരസ്ഥമാക്കിയ അവാർഡ് ആണ് ബേസിൽ ജോസഫ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ വിശാല ലോകത്ത് അഭിനേതാവ്, സംവിധായകൻ എന്നീ നിലകളിൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ആഗോള ശ്രദ്ധ നേടിയ യുവ കലാകാരനുള്ള ജെസിഐ ഇന്ത്യയുടെ അംഗീകാരമാണ് ഡിസംബർ 27നു natcon ഉദ്ഘാടന വേദിയിൽ വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ അവാർഡ് സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *