ഏഷ്യൻ അക്കാദമി അവാർഡിൽ മികച്ച സംവിധായകനായി ബേസിൽ ജോസഫ്

സിംഗപ്പൂര്‍സിറ്റി: ഏഷ്യൻ അക്കാദമി അവാർഡിൽ മികച്ച സംവിധായകനായി ബേസിൽ ജോസഫ്. ടോവിനോ തോമസിനെ നായകനാക്കി പുറത്തിറക്കിയ മിന്നൽ മുരളി എന്ന ചിത്രം ഒരുക്കിയതിനാണ് പുരസ്‌കാരം ലഭിച്ചത്.

സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ,16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും , ബേസിലും ഈ പുരസ്‌കാരം സ്വന്തമാക്കിയത് . ഈ വാർത്ത തൻ്റെ സോഷ്യൽ മീഡിയ വഴി ബേസിൽ പങ്കുവച്ചു .

ടോവിനോ തോമസിനെ നായകനാക്കി സൂപ്പർ ഹീറോ കഥ പറഞ്ഞ ചിത്രമാണ് മിന്നൽ മുരളി . കഴിഞ്ഞ ഡിസംബർ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് , ഇന്ത്യകപുറം വിവിധ രാജ്യങ്ങളിലും വൻ സ്വീകാര്യത ആണ് ലഭിച്ചത്. ടോവിനോയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച വിജയം നേടിക്കൊടുത്ത ചിത്രമായിരുന്നു മിന്നൽ മുരളി. പ്രതിനായകനായി ചിത്രത്തിൽ എത്തിയത് തമിഴിൽ താരം ഗുരു സോമസുന്ദരം ആണ് . ഷാൻ റഹ്മ്മാൻറെ സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിച്ചു . അജു വര്ഗീസ്സ് ,ബൈജു , ഹരിശ്രീ അശോകൻ , ബിജു കുട്ടൻ തുടങ്ങിയവരും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു .

Leave a Reply

Your email address will not be published. Required fields are marked *