ബറോസ് ഓണത്തിനെത്തുമെന്ന് സൂചന

ബറോസ് എന്ന് എത്തും എന്നാണ് മോഹൻലാൽ ആരാധകർ ചോദിക്കുന്നത്. ഓണം റിലീസ് ആയി ചിത്രമെത്തുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.

മോഹൻ ലാൽ ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ ഒരുപാട് ചർച്ച ചെയ്യുന്ന വേളയിൽ ബറോസ് എന്ന ചിത്രത്തെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല, ഈ ചിത്രത്തിന്റെ റിലീസിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ, അതും മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവും കൂടി, എന്നാൽ ചിത്രത്തിന്റെ റിലീസ് എന്ന് എന്നുള്ള സൂചന നല്കിയിരിക്കുകയാണ് ചിത്രത്തിന്റെ കലാസംവിധായകൻ ആയ സന്തോഷ് രാമൻ.

ഈ ഓണത്തിന് ചിത്രം തീയിട്ടറുകളിൽ എത്തുമെന്നാണ് സന്തോഷ് രാമൻ പറയുന്നത്, ഒരു അഭിമുഖ്ത്തിൽ ആണ് സന്തോഷ് ഈ കാര്യം വ്യക്തമാക്കിയത്. ഈ ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീഷ , ഇതൊരു ത്രീ ഡി ഫാന്റസി ചിത്രം ആയതുകൊണ്ട് ഗ്രാഫിക്സിന് വളരെ പ്രധാന്യം ഉണ്ടെന്നാണ് പറയുന്നത്. ഇപ്പോൾ ചിത്രം ഓണത്തിന് റിലീസ് ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും സന്തോഷ് രാമൻ പറയുന്നു.

മലയാള സിനിമയിലെ ആദ്യ ത്രീഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ചിത്രമൊരുക്കിയ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രവും ചെയ്യ്തിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കൾ തന്നെ വിദേശ്യർ ആണ് കൂടുതലും, ചിത്രത്തിന്റെ ലൊക്കേഷൻ തന്നെ പല വിദേശ ഭാഗത്തും ആണെന്നും മോഹൻലാൽ മുൻപ് പറഞ്ഞിരുന്നു, നിധി കാത്തുസൂക്ഷിച്ചു വെക്കുന്ന ഒരു ഭൂതത്തിന്റെ കഥയാണ് ബറോസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *