ദിലീപ് നായകനായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘ബാന്ദ്ര’ യുടെ പുതിയ വിവരങ്ങൾ

ദിലീപ് നായകനായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘ബാന്ദ്ര’ യുടെ പുതിയ വിവരങ്ങൾ പുറത്തു വന്നു. അരുൺ ഗോപി ആണ് ചിത്രത്തിന്റെ സംവിധായകൻ. രാമലീല’ എന്ന വിജയ ചിത്രത്തിന് ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌ .

അരുൺ ഗോപിയുടെ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന ചിത്രമാണ് ‘ബാന്ദ്ര ‘. ചിത്രത്തിന്റെ രാജസ്ഥാനിലെ ഷെഡ്യൂൾ പൂർത്തിയായെന്ന വിവരമാണ് ഇപ്പോ പുറത്തു വരുന്നത് . അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധനേടിയിരുന്നു. അണ്ടർവേൾഡ് ഡോൺ ആയാണ് ദിലീപ് എത്തുന്നത്. വലം കയ്യിൽ ഗണ്ണും ഇടം കയ്യിൽ എരിയുന്ന സിഗരറ്റുമായി മാസ് ലുക്കിൽ ഇരിക്കുന്ന ദിലീപാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. തെന്നിന്ത്യൻ താരം തമന്നയാണ് ദിലീപിന്റെ നായികയായി .എത്തുന്നത്.

ശരത് കുമാർ, ഈശ്വരി റാവു, ഡിനോ മോറിയ, ആര്യൻ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവൻ ഷാജോൺ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമായ ബാന്ദ്രയുടെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിർമാണം. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സാം സി.എസ് സംഗീതം ഒരുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *