‘ബാന്ദ്രയുടെ’ പുതിയ പോസ്റ്റർ

ദിലീപ് തമന്ന കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം ‘ബാന്ദ്രയുടെ’ പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ . ‘രാമലീല’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപും അരുൺ ഗോപിയും ഒന്നിക്കുന്ന ഒരു ചിത്രം എന്ന പ്രാധാന്യവും ഈ ചിത്രത്തിനുണ്ട്.

ജനപ്രിയ നടൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ബാന്ദ്ര’ യുടെ ഡാൻസ് സ്റ്റില്ലു പോസ്റ്റർ പുറത്തു വിട്ടു. ദിലീപ് തന്റെ ഫേസ്ബുക് പേജിലൂടെ ആണ് ചിത്രം പങ്കുവച്ചത് . ഒരു ഇടവേളക്കു ശേഷം അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ‘ബാന്ദ്ര’. പോസ്റ്ററിലെ നടി ആരാണ് എന്നുള്ളത് വെളിപ്പെടുത്തിയിട്ടില്ല. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തുന്നത്.

തമന്ന ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടെയാണ് ‘ബാന്ദ്ര ‘. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ബാന്ദ്രയുടെ നിര്‍മ്മാണം. ഉദയ കൃഷ്ണയുടേതാണ് തിരക്കഥ. ഛായാഗ്രഹണം ഷാജി കുമാര്‍. ചിത്രത്തിന്റേതായ നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകൾ വലിയ ശ്രദ്ധിയാമായിരുന്നു . ഈ വര്ഷം ചിത്രം തീയേറ്ററിൽ എത്തും. നാദിര്‍ഷ സംവിധാനം ചെയ്‍ത കേശു ഈ വീടിന്‍റെ നാഥന്‍ ആണ് ദിലീപിന്‍റേതായി ഒടുവില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *