നടൻ ബാലയെ ഗുരുതരാവസ്തയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ ബാലയെ ഗുരുതരാവസ്തയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആശുപത്രിയിൽ കഴിയുന്ന ബാല അബോധാവസ്ഥയിലാണ്.

കരളു സംബന്ധമായ അസുഖത്തെത്തുടർന്നാണ് നടൻ ബാലയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബാലയുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. അമൃത ആശുപത്രിയിലെ icu വിലാണ് ബാല ഇപ്പോൾ. കുറച്ചു ദിവസമായി ചികിത്സയിലായിരുന്ന ബാല ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയിരുന്നു. തുടർന്ന് തിങ്കളാഴ്ച പുലർച്ചയോടെ വീണ്ടും വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് അമൃത ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്തിയാണ് ബാലയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ കഴിയുന്ന ബാല അബോധാവസ്ഥയിലാണ്. അദ്ദേഹത്തിന്റെ ബന്ധുക്കൾ ഇന്ന് കൊച്ചിയിലെത്തും. ബാലയുടെ ആരോഗ്യനിലയിൽ ആശങ്കയിലാണ് സുഹൃത്തുക്കൾ.

Leave a Reply

Your email address will not be published. Required fields are marked *