സിനിമകൾക്കു മോശം റിവ്യൂ കൊടുക്കുന്നവർക് മറുപടിയുമായി നടൻ ബാബുരാജ്

സിനിമകൾക്കു മോശം റിവ്യൂ കൊടുക്കുന്നവർക് മറുപടിയുമായി നടൻ ബാബുരാജ് . ‘തേര് ‘എന്ന ചിത്രത്തിൻ്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ബാബുരാജ് തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞത്.

സിനിമകളുടെ വിജയങ്ങളും പരാജയങ്ങളും നൽകി കൊടുക്കുന്നതിൽ ഒരു മുഖ്യ പങ്കു റിവ്യൂകൾ വഹിക്കുനുണ്ട്. ചിലർ സിനിമ റിലീസ് ആയ ആദ്യ ദിവസം തന്നെ മോശം റിവ്യൂസുമായി രംഗത്ത് എത്താറുണ്ട് ഇത്തരം ചിലർ ആളുകൾക്ക് മറുപടി നൽകിക്കൊണ്ടാണ് നടൻ ബാബുരാജ് രംഗത്ത് വന്നിരിക്കുന്നത്.

ഒരു സിനിമകണ്ടാല്‍ അതില്‍ തോന്നുന്ന അഭിപ്രായം രണ്ട് ദിവസം മാറ്റിവച്ചാല്‍ നല്ലതാണ്. അതിനാല്‍ ചിലപ്പോള്‍ സിനിമ രക്ഷപ്പെടും. ഇത്തരത്തില്‍ ആദ്യദിവസങ്ങളില്‍ സിനിമകാണാന്‍ എത്തുന്ന ആ സിനിമയുടെ അണിയറക്കാര്‍ വിളിക്കുന്നവര്‍ അല്ലെ എന്ന ചോദ്യത്തിന്, അത് ഇത്തരം അഭിപ്രായം കേള്‍ക്കുന്ന ജനത്തിന് അറിയില്ലെന്നും ബാബു രാജ് പറഞ്ഞു.

പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ മോശമെന്ന് ഇത്തരത്തില്‍ റിവ്യൂ പറയുന്നവര്‍ പറയാറില്ല. എല്ലാവരും സിനിമ ഇഷ്ടപ്പെടുന്നവരാണ്. നിങ്ങളിലൂടെയാണ് സിനിമ നാട്ടുകാരില്‍ എത്തുന്നത്. അതിനാല്‍ ഒരു സിനിമയ്ക്ക് ഒന്നു രണ്ട് ദിവസം കൊടുക്കണം. എല്ലാതരം ആളുകള്‍ക്കും പടം കാണാന്‍ അവസരം നല്‍കണം. ആരും മോശമാകണം എന്ന് കരുതി ചിത്രം എടുക്കുന്നില്ല – ബാബു രാജ് പറയുന്നു.

പല അഭിപ്രായങ്ങളും പെയ്ഡ് റിവ്യൂകളാണ് എന്ന് പ്രേക്ഷകര്‍ അറിയും മുന്‍പ് പലപ്പോഴും സിനിമ തീയറ്റര്‍ വിടും. പിന്നീട് ടിവിയില്‍ വരുമ്പോഴാണ് അത് നല്ല പടമായിരുന്നല്ലോ എന്നൊക്കെ ആളുകള്‍ പറയുന്നത്. കുറേനാള്‍ ഷൈന്‍ ടോം ചാക്കോയുടെ പിന്നിലായിരുന്നു. ആളുകള്‍ അത് വിഷയമാക്കുകയാണ്. ഇപ്പോള്‍ ഷൈന്‍ ടോം ചാക്കോ അത് അഘോഷിക്കുന്നു എന്നാണ് തോന്നുന്നത്. നല്ലതിന്‍റെ കൂടെ നില്‍ക്കാന്‍ ശ്രമിക്കണം.

ഒരു വ്യക്തി തന്നെ റിവ്യൂ പറയുന്നതാണ് പ്രശ്നം. ടിക്കറ്റ് എടുത്തയാള്‍ക്ക് കണ്ട ചിത്രത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. എന്നാല്‍ അതിന് ഒരു രണ്ട് ദിവസം കൊടുക്കണം എന്നാണ് പറയുന്നത്. ഒപ്പം അതില്‍ സ്ഥിരം വ്യക്തികള്‍ തന്നെ അഭിപ്രായം പറയുന്നതാണ് കാണുന്നത്. അടുത്തകാലത്ത് ഏറ്റവും മോശം കമന്‍റ് കേട്ട ചിത്രം ഗോള്‍ഡ് ആണെന്നും ബാബു രാജ് പറയുന്നു.

ഇത്തരത്തില്‍ നടത്തുന്ന റിവ്യൂകളില്‍ പടം തീയറ്ററില്‍ ഓടാതിരിക്കുമ്പോള്‍ ആ പടത്തിന്‍റെ മറ്റു ബിസിനസുകളെയും ബാധിക്കുന്നുണ്ടെന്നും ബാബു രാജ് കൂട്ടിചേർത്തു .

Leave a Reply

Your email address will not be published. Required fields are marked *