രജനി കാന്തിൻ്റെ ‘ബാബയുടെ’ രണ്ടാം വരവിൽ തിയേറ്ററിൽ വൻ തിരക്ക്

ചെന്നൈ: രജനി കാന്തിൻ്റെ ‘ബാബയുടെ’ രണ്ടാം വരവിൽ തിയേറ്ററിൽ വൻ തിരക്ക് . സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത സിനിമ രജനിയുടെ 72-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി 12-നാണ് വീണ്ടും റിലീസ് ചെയ്തത്. സിനിമ കാണാനായി ആരാധകർ തിയേറ്ററിൽ കാത്തുനിൽക്കേണ്ട അവസ്ഥയായതോടെ സ്‌ക്രീനുകളുടെ എണ്ണം കൂട്ടി.

2002 ൽ സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ രജനികാന്ത് നായകനായി എത്തിയ ചിത്രമായിരുന്നു ‘ബാബ’ . ചിത്രം നിർമ്മിച്ചത് രജനി തന്നെയായിരുന്നു . അന്ന് ബാബ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് നേരെ ആക്രമണങ്ങൾ നടന്നതും സിനിമയ്ക്കുവേണ്ടി നിക്ഷേപിച്ച തുകയുടെ 25 ശതമാനം രജിനീകാന്ത് മടക്കിനൽകിയതുമെല്ലാം വലിയ വാർത്തയായിരുന്നു. എന്നാൽ ഇന്ന് 20 വർഷത്തിനിപ്പുറം വലിയ വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്.

രജനിയുടെ 72 ആം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായാണ് ചിത്രം വീണ്ടും റിലീസ് ചെയ്തത്. സിനിമ കാണാനായി ആരാധകർ തിയേറ്ററിൽ കാത്തുനിൽക്കേണ്ട അവസ്ഥയായതോടെ സ്‌ക്രീനുകളുടെ എണ്ണം ഇരുനൂറിൽനിന്ന് മുന്നൂറായി അധികൃതർ വർധിപ്പിക്കാനൊരുങ്ങി .ദൈർഘ്യത്തിന്റെ പേരിൽ ഏറെ പഴികേട്ടിരുന്ന ചിത്രം പുതിയതലമുറയെ ആകർഷിക്കുന്നതരത്തിൽ 30 മിനിറ്റ് ചുരുക്കിയാണ് പ്രദർശിപ്പിച്ചത്. സിനിമാപ്രേമികളുടെ അഭിരുചിക് അനുസരിച്ചു ക്ലൈമാക്സ് മാറ്റിയിട്ടുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *