“ആയിഷ” എന്ന ചിത്രത്തിലെ രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ ഇൻഡോ-അറബിക് ചിത്രമായ “ആയിഷ” എന്ന ചിത്രത്തിലെ രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി.

പുതിയ ഭാവത്തിലും വേഷപ്പകർച്ചയിലും രാധിക അവതരിപ്പിക്കുന്ന നിഷ എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്ററാണ് റിലീസായത്. ആയിഷയിലെ ഏറ്റവും സംതൃപ്തി നൽകിയ കാസ്റ്റിംഗുകളിൽ ഒന്നായിരുന്നു രാധികയുടേത്‌. കുറച്ച്‌ കാലം അഭിനയത്തിൽ നിന്ന് വിട്ട്‌ നിൽക്കുന്നത്‌ കൊണ്ട്‌ ആയിഷയിലേക്ക്‌ വരുമോ എന്നൊരു സംശയം ഉണ്ടായിരുന്നുവെങ്കിലും കഥ കേട്ടപ്പോൾ തന്നെ സന്തോഷത്തോടെ ‘ആയിഷ’ ആകാൻ രാധിക എത്തി.

ക്ലാസ്മേറ്റ്സ്‌ എന്ന ഒരൊറ്റ ചിത്രം മതി മലയാളികൾക്ക്‌ രാധികയെന്ന നടിയെ ഓർക്കാൻ. ഖൽബിലെ വെണ്ണിലാവുമായ്‌ കാമുകന്മാരുടെ ഹൃദയം കവർന്ന റസിയ്‌ക്ക് ശേഷം രാധികയുടെ ഏറ്റവും വ്യത്യസ്തമായ വേഷമായ്‌രിക്കും നിഷ. ജനുവരി ഇരുപതിന് മാജിക് ഫ്രെയിംസ് ” ആയിഷ ” പ്രദർശനത്തിനെത്തിക്കുന്നു.

അറബിക് മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളിൽ അറബിക് ഭാഷയിൽ തന്നെ സിനിമ റിലീസ് ആകുന്നതും ആദ്യമായാണ്. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനും നർത്തകനുമായ പ്രഭുദേവയാണ്. ബി.കെ. ഹരിനാരായണൻ, സുഹൈൽ കോയ എന്നിവർ എഴുതിയ വരികൾക്ക് എം. ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഈ ചിത്രത്തിൽ ഇന്ത്യൻ, അറബി പിന്നണി ഗായകർ ആണ് പാടിയിരിക്കുന്നത്. നവാഗതനായ ആമിർ പള്ളിക്കൽ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നതു . ആഷിഫ് കക്കോടിയാണ് രചന. മഞ്ജു വാര്യർ, രാധിക, സജ്‌ന, പൂർണിമ എന്നിവർക്കു പുറമെ, ലത്തീഫ, സലാമ , ജെന്നിഫർ , സറഫീന , സുമയ്യ , ഇസ്ലാം തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.’ ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ നിർമ്മിക്കുന്നു. ഫെദർ ടച്ച് മൂവി ബോക്‌സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്, മൂവി ബക്കറ്റ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിഷ്ണു ശർമയാണ്

Leave a Reply

Your email address will not be published. Required fields are marked *