‘അവതാർ ദി വേ ഓഫ് വാട്ടർ’ ആദ്യ ദിനത്തിൽ കനേഡിയൻ ബോക്സ് ഓഫീസിൽ നിന്ന് 17 മില്യൺ നേടി

‘അവതാർ ദി വേ ഓഫ് വാട്ടർ’ ആദ്യ ദിനത്തിൽ കനേഡിയൻ ബോക്സ് ഓഫീസിൽ നിന്ന് 17 മില്യൺ നേടിയതായി വിതരണക്കാരനായ വാൾട്ട് ഡിസ്നി അറിയിച്ചു. ഡിസംബർ 16 നാണ് ലോകമെമ്പാടും അവതാർ 2 പ്രദർശിപ്പിച്ചത് .

അന്താരാഷ്ട്ര സിനിമ വിപണിയിൽ എക്കാലത്തെയും ഏറ്റവും വലിയ പണം വാരിയ പടമായിരുന്നു അവതാർ സീരീസ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 50.4 മില്യൺ ഡോളര്‍ നേടിയെന്നാണ് പുതിയ വിവരം.”ദി വേ ഓഫ് വാട്ടർ” അതിന്റെ നിര്‍മ്മാണ ചിലവ് തിരിച്ചുപിടിക്കു എന്നതാണ് ഹോളിവുഡിന്റെ വലിയ ചോദ്യം. എന്നാൽ അതിനെ മറികടന്നു റെക്കോർഡ് വിജയം നേടിയിരിക്കുകയാണ് ചിത്രമിപ്പോൾ.

3D സാങ്കേതിക വിദ്യയില്‍ 13 വർഷത്തോളം എടുത്താണ് ദി വേ ഓഫ് വാട്ടർ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്‍റെ ഒന്നാം ഭാഗം ആഗോള ടിക്കറ്റ് വിൽപ്പനയിൽ 2.9 ബില്യൺ നേടിയ സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയചിത്രമാണ്. ജെയിംസ് കാമറൂണ്‍ ആണ് പടം അണിയിച്ചൊരുക്കിയിരിക്കുന്നത്.

2012ലാണ് അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. അന്നുതന്നെ ചിത്രങ്ങളുടെ റിലീസും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17 നും നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൊവിഡ് പടർന്ന സാഹചര്യത്തിൽ റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് നടത്താനായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *