തൻ്റെ പുതിയ ചിത്രത്തിൻ്റെ പോസ്റ്റർ പങ്ക് വച്ച് ധ്യാൻ ശ്രീനിവാസൻ

തൻ്റെ പുതിയ ചിത്രത്തിൻ്റെ പോസ്റ്റർ പങ്ക് വച്ച് ധ്യാൻ ശ്രീനിവാസൻ. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘അതിര് ‘ എന്ന ചിത്രത്തിൻ്റെ പോസ്റ്റർ ആണ് താരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. നവാഗതനായ ബേബി എം മൂലേല് ആണ് ചിത്രത്തിൻ്റെ സംവിധാനം.

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഏറ്റവും പുതിയ പോസ്റ്റർ പങ്കുവച്ചു താരം.’ അതിരു’ എന്ന ചിത്രത്തിന്റെ പോസ്റ്റർ ആണ് ധ്യാൻ പങ്കുവച്ചത്. ‘വേണേൽ ഒന്ന് ചാടിക്കടക്കാം..’ എന്ന ടാഗ് ലൈനോടുകൂടിയ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.

വനാതിർത്തിയിൽ ഉള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ധ്യാൻ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുക എന്നാണ് വിവരം.ആൽവിൻ ഡ്രീം പ്രൊഡക്ഷൻ ടീം നൈൻ പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ സിസിൽ അജേഷ് നിർമ്മല ബിനുമാമ്പള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ധ്യാൻ ശ്രീനിവാസനു പുറമേ ചൈതന്യ പ്രകാശ്, സുധീർ പറവൂർ, ബിനു അടിമാലി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അൽത്താഫ് എം.എ-അജിത്ത് പി സുരേഷ് എന്നിവർ ചേർന്നാണ് അതിരിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

വിനോദ് കെ ശരവണൻ ഛായഗ്രഹണവും നിഖിൽ വേണു എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. സംഗീതം- കമൽ പ്രശാന്ത്.

Leave a Reply

Your email address will not be published. Required fields are marked *