ആസിഫ് അലിയുടെ ജന്മദിനത്തിൽ ബിഗ് ബജറ്റ് ചിത്രം അനൗൺസ് ചെയ്ത് ആഷിഖ് ഉസ്മാനും ഖാലിദ് റഹ്മാനും

ആസിഫ് അലിയുടെ ജന്മദിനത്തിൽ ബിഗ് ബജറ്റ് ചിത്രം അനൗൺസ് ചെയ്ത് ആഷിഖ് ഉസ്മാനും ഖാലിദ് റഹ്മാനും. ജന്മദിനാശംസകൾ അറിയിച്ചു ജോബി ജോർജ് തടത്തിലും .

ആസിഫ് അലിയും സൗബിൻ ഷാഹീറിനെയും നായനാക്കി ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തിൻ്റെ അനൗൺസ്മെന്റ് നടന്നു . ആഷിഖ് ഉസ്മാനും, ഖാലിദ് റഹ്മാനും ചേർന്നാണ് ചിത്ര നിർമാണം. നഹാസ് നസാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ അനൗൺസ്മെന്റ് ആസിഫ്‌ അലിയുടെ ജന്മദിമായ ഇന്നാണ് നടന്നത്.
ഇതിനിടെ സിനിമ നിർമാതാവായ ജോബി ജോർജ് തടത്തിൽ ആസിഫ് അലിക് ഫേസ്ബുക്കിലൂടെ ജന്മദിനാശംസകൾ അറിയിച്ചു .

തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ കൂടിയായിരുന്നു നഹാസ് നാസർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത് . സിനിമയുടെ പേരും മറ്റ് അണിയറ പ്രവർത്തകരും താരങ്ങളും ആരൊക്കെ എന്ന് ഉടൻ പുറത്ത് വിടും.

Leave a Reply

Your email address will not be published. Required fields are marked *