“ആരോമലിൻ്റെ ആദ്യത്തെ പ്രണയം”ത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

കൊച്ചി: ഫ്രെയിം ടൂ ഫ്രെയിം മോഷൻ പിക്ച്ചേഴ്സിൻ്റെ ബാനറിൽ മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന “ആരോമലിൻ്റെ ആദ്യത്തെ പ്രണയം” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടൻ സിദ്ദിഖ് സാമൻ നായകനാവുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണ് “ആരോമലിൻ്റെ ആദ്യത്തെ പ്രണയം”.

നാട്ടിൻപുറത്തെ ഒരു ചെറുപ്പകാരനായ ആരോമലിൻ്റെ ജീവിതത്തിലുണ്ടാകുന്ന ഒരു രസകരമായ പ്രണയം,പ്രേക്ഷകരെ ത്രസിപ്പിക്കുന്ന നിരവധി കഥാമുഹൂർത്തങ്ങളാൽ ദൃശ്യവൽക്കരിക്കുന്നു.
നായിക വേഷം കൈകാര്യം ചെയ്യുന്നത് അമാന ശ്രീനിയാണ്. വിനോദ് കോവൂർ,
അഭിലാഷ് ശ്രീധരൻ, ഋഷി സുരേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഒപ്പം, ‘വെടികെട്ട്’ എന്ന സിനിമയിലൂടെ ശ്രദ്ധേയരായ നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ മിർഷാദ് കയ്പമംഗലം എഴുതുന്നു.
എൽദോ ഐസക്ക് ഛായാഗ്രഹണം നിർവഹിക്കുന്നു.
മിർഷാദ് കയ്പമംഗലം, രശ്മി സുശീൽ എന്നിവരുടെ വരികൾക്ക് ചാൾസ് സൈമൺ സംഗീതം പകരുന്നു.

Leave a Reply

Your email address will not be published. Required fields are marked *