കുഞ്ചാക്കോ ബോബൻ്റെ ‘അറിയിപ്പ് ‘ ഓ ടി ടി പ്ലാറ്റഫോമിലൂടെ പ്രദർശനത്തിനെത്തി

കുഞ്ചാക്കോ ബോബൻ്റെ ‘അറിയിപ്പ് ‘ ഓ ടി ടി പ്ലാറ്റഫോമിലൂടെ പ്രദർശനത്തിനെത്തി. ചലചിത്രമേളകളിൽ ഏറെ ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘അറിയിപ്പ് ‘ .

മഹേഷ് നാരായണന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രമായിരുന്നു ‘അറിയിപ്പ് ‘. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് സിനിമ ചർച്ച ചെയുന്നത്. കെട്ടുറപ്പുള്ള കഥയും ശക്തമായ കഥാപാത്രങ്ങളുമാണ് സിനിമയുടെ നട്ടെല്ല്. നോയിഡയിലെ ഒരു ഗ്ലൗസ് നിർമാണ കമ്പനയിൽ ജോലി ചെയുന്ന ഒരു മലയാളി ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. സാമൂഹിക മാധ്യമങ്ങളിൽ അശ്ളീല ചിത്രം പ്രചരിപ്പിച്ച സാഹചര്യത്തിൽ അത് തന്റെതല്ല എന്ന് തെളിയിക്കാൻ ഒരു യുവതി നടത്തുന്ന പോരാട്ടത്തിന്റെ കൂടെ കഥയാണ് ചിത്രം . ഇത്തരത്തിലുള്ള സാഹചര്യത്തിലൂടെ കടന്നുപോയ ഒരുപാട് മനുഷ്യരെകുറിച്ച് വായിച്ചതും കേട്ടുമുള്ള അറിവുകളാണ് അറിയിപ്പ് സിനിമയിലേക്ക് എത്തിച്ചതെന്ന് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു. ദിവ്യ പ്രഭയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

ബുസാൻ ഇന്റർനാഷണൽ ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഏഷ്യൻ പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം ബിഐഎഫ്എഫിൽ തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രമാണ് അറിയിപ്പ്. തിരുവനന്തപുരത്തുനടന്ന മേളയിൽ മത്സരവിഭാഗത്തിലെ മലയാള സിനിമയായ അറിയിപ്പിന്റെ പ്രദർശനം കാണാൻ നടൻ കുഞ്ചാക്കോബോബനും എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *