‘അന്വേഷിപ്പിന്‍ കണ്ടെത്തും’. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കോട്ടയത്ത് തിരുന്നക്കര ക്ഷേത്രത്തില്‍ നടന്നു.

ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കോട്ടയത്ത് തിരുന്നക്കര ക്ഷേത്രത്തില്‍ നടന്നു.

ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം ഡയറക്ടര്‍ ഭദ്രന്‍ നിര്‍വഹിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ് ഡയറക്ടര്‍ വൈശാഖ് നിര്‍വഹിച്ചു. പൂജ വേളയില്‍ ടോവിനോ തോമസ് ഡോള്‍വിന്‍ കുര്യക്കോസ്, ജിനു വി എബ്രഹാം സംവിധായകന്‍ ഡാര്‍വിന്‍ കുര്യക്കോസ് ജോസ് തോമസ് എന്നിവര്‍ പങ്കെടുത്തു. കാപ്പയുടെ മികച്ച വിജയത്തിന് ശേഷം തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്
ജിനു വി എബ്രാഹാം എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രോജക്റ്റുകളിലൊന്നാണ്. പുതുമുഖ നായികമാരാണ് ചിത്രത്തിലുളളത്. കൂടാതെ എഴുപതോളം മികച്ച താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ സിദ്ദിഖ്, ഇന്ദ്രന്‍സ്, ബാബുരാജ്,ഹരിശ്രീ അശോകന്‍,ഷമ്മി തിലകന്‍, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍,നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ രമ്യാ സുവി എന്നീ പ്രമുഖ താരങ്ങളും വേഷമിടുന്നു.

തങ്കത്തിന് ശേഷം ഗൗതം ശങ്കര്‍ ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ തിരക്കഥ സംഭാഷണം
എഴുതുന്നത് ജിനു വി എബ്രാഹാമാണ്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാളചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ജോണി ആന്റണി, ജിനു.വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് ഡാര്‍വിന്‍ കുര്യാക്കോസ് സ്വതന്ത്രസംവിധാനത്തിലേക്കെത്തുന്നത്.

പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥ പറയുന്ന ഈ സിനിമയുടെ ചിത്രീകരണം രണ്ടു ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാകുക. കോട്ടയം, തൊടുപുഴ, കട്ടപ്പന, എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.
entertainment desk utalk

Leave a Reply

Your email address will not be published. Required fields are marked *