അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘നാല്പതുകാരൻ്റെ ഇരുപത്തൊന്നുകാരി’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൻ്റെ തിരക്കഥയും അനൂപ് മേനോൻ തന്നെയാണ് രചിച്ചിരിക്കുന്നത്.

‘പദ്‌മ ‘ എന്ന ചിത്രത്തിന് ശേഷം അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നാല്പതുകാരൻ്റെ ഇരുപത്തൊന്നുകാരി’. ഏപ്രിലിൽ ‘നാൽപതുകാരന്റെ ഇരുപത്തിയൊന്നുകാരി’യുടെ ചിത്രീകരണം തുടങ്ങുമെന്നും അനൂപ് മേനോൻ അറിയിച്ചിട്ടുണ്ട്. നേരത്തെ വി കെ പ്രകാശിന്റെ സംവിധാനത്തിൽ ‘ഒരു നാൽപതുകാരന്റെ ഇരുപത്തിയൊന്നുകാരി’ എന്ന പേരിൽ പ്രഖ്യാപിച്ച ചിത്രമാണ് ഇത്. എന്തുകൊണ്ടാണ് വി കെ പ്രകാശ് ചിത്രത്തിൽ നിന്ന് പിൻമാറിയത് എന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ പ്രഖ്യാപിച്ചതുപോലെ പ്രിയാ വാര്യർ ചിത്രത്തിൽ നായികയായി എത്തുമോ എന്നതും സ്ഥിരീകരിച്ചിട്ടില്ല.

അനൂപ് മേനോൻ നായകനായ പുതിയ ചിത്രം ‘തിമിംഗലവേട്ട’യുടെ ചിത്രീകരണത്തിന് അടുത്തിടെ തുടക്കമായിരുന്നു. രാകേഷ് ഗോപൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനാധിപത്യചേരിയിൽ വിശ്വസിക്കുന്ന, രാഷ്ട്രീയ രംഗത്ത് വലിയ സ്വപ്‍നങ്ങളുള്ള ‘ജയരാമൻ’ എന്ന യുവജനനേതാവിനെയാണ് അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *