അനൂപ് മേനോന്‍,ധ്യാന്‍ ശീനിവാസന്‍,ദിലീഷ് പോത്തന്‍ തുടങ്ങി വമ്പൻ താരനിര പ്രധാന വേഷങ്ങളിലെത്തുന്ന ഹ്യൂമര്‍ ത്രില്ലറായി ‘ബ്രോ കോഡ്’പ്രദര്‍ശനത്തിനെത്തും…

    21 ഗ്രാംസ് എന്ന സൂപ്പര്‍ ഹിറ്റ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ എന്‍ നിര്‍മിക്കുന്ന ചിത്രമാണ് 'ബ്രോ കോഡ്'.ബിബിന്‍ കൃഷ്ണയും ഫ്രണ്ട് റോ പ്രൊഡക്ഷന്‍സും വീണ്ടും ഒത്തുചേരുന്ന ചിത്രം കൂടിയാണിത്....

നൂപ് മേനോന്‍, ധ്യാന്‍ ശീനിവാസന്‍, ദിലീഷ് പോത്തന്‍ തുടങ്ങി വമ്പൻ താരനിര പ്രധാന വേഷങ്ങളിലെത്തുന്ന ഹ്യൂമര്‍ ത്രില്ലറായി ‘ബ്രോ കോഡ്’പ്രദര്‍ശനത്തിനെത്തും.21 ഗ്രാംസ് എന്ന സൂപ്പര്‍ ഹിറ്റ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ എന്‍ നിര്‍മിക്കുന്ന ചിത്രമാണ് ‘ബ്രോ കോഡ്’.ബിബിന്‍ കൃഷ്ണയും ഫ്രണ്ട് റോ പ്രൊഡക്ഷന്‍സും വീണ്ടും ഒത്തുചേരുന്ന ചിത്രം കൂടിയാണിത്.21 ഗ്രാമിനു ശേഷം ഫീനിക്‌സ് എന്ന ചിത്രമാണ് ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിട്ടുണ്ട്.ഹ്യൂമര്‍ ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു സമ്പൂര്‍ണ്ണ സെലിബ്രേഷന്‍ പാക്കേജ് ആയിട്ടാണ് ഒരുങ്ങുന്നത്.അനൂപ് മേനോന്‍,ധ്യാന്‍ ശീനിവാസന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ ചന്തു നാഥ്, അനു മോഹന്‍, ബൈജു സന്തോഷ്, വിധുപ്രതാപ്, ഗായത്രി അരുണ്‍, ഭാമ അരുണ്‍,ജീവാ ജോസഫ്,എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് രാഹുല്‍ രാജാണ്.ചിത്രം വൈകാതെ തന്നെ പ്രദര്‍ശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *