അഞ്ചാം വേദം പൂര്‍ത്തിയായി

അഞ്ചാം വേദം പൂര്‍ത്തിയായി മാധ്യമ രംഗത്തുന്നിനും ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നുവരുന്ന മുജീബ്.ടി.എം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് അഞ്ചാംവേദം.

അഞ്ചാം വേദത്തിൻറെ ചിത്രീകരണം മലയോര മേഖലകളായ ഇടുക്കി. കട്ടപ്പന.ചെറുതോണി.പ്രദേശങ്ങളിലായി പൂര്‍ത്തിയായി. മുസ്ലീം പശ്ചാത്തലത്തിലൂടെ ശക്തമായ ഒരു പ്രണയ കഥ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒരു പ്രണയ കഥ അവതരിപ്പിക്കുമ്പോള്‍ അതിനൊപ്പം തന്നെ ഏറെ ദുരൂഹതകള്‍ നല്‍കി ഒരു ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ സ്വഭാവത്തിലാണ് ഈ ചിത്രത്തിന്റ അവതരണം- മുസ്ലീം സമുദായത്തിലെ ചില ആചാരങ്ങളെ ചൂഷണം ചെയ്തുപോരുന്നതിനെതിരേയുള്ള ശക്തമായ പോരാട്ടവും ഈ ചിത്രത്തിനകമ്പടിയായിട്ടുണ്ട്. മനുഷ്യര്‍ക്ക് ഉപകാരപ്രദമായ പല നിയമങ്ങളും സമുദായം മനുഷ്യനു നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിനെ സൗകര്യപൂര്‍വ്വം മറക്കുകയാണ് സമുദായ സ്‌നേഹിതരെന്നു പറയുന്നവര്‍ ചെയ്യന്നത്. ഇവിടെ പുരോഗമന രാഷ്ടീയ പ്രസ്ഥാനത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന സത്താര്‍ എന്ന യുവാവിന്റേയും അതേ പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമായ സാഹിബ യുടേയും പ്രണയമാണ് ഈ ചിത്രം പറയുന്നത്.

തികച്ചും സാധാരണക്കാരായ മനഷ്യരിലൂടെയാണ് ഈ ചിതത്തിന്റെ കഥ പറയുന്നത്.
റ്റെ വാക്കില്‍ പറഞ്ഞാല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ ഒരു പെണ്‍കുട്ടിയുടേയും അവിവാഹിതനായ ഒരു യുവാവിന്റേയും പ്രണയം മുസ്ലീം പശ്ചാത്തലത്തിലൂടെ പറയുകയാണിവിടെ.
ഇതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.
കൊറോണാ കാലഘട്ടത്തിലൂടെ യാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്..
തികച്ചും പുതുമുഖങ്ങളെ അണിനിരത്തിയാണ് ഈ ചിത്രത്തിന്റെ അവതരണം.
പ്രത്യേക ഓഡിഷനിലൂടെ യാണ് ഈ ചിത്രത്തിലെ അഭിനേതാക്കളെ കണ്ടെത്തിയതെന്ന് സംവിധായകനായ മുജീബ് പറഞ്ഞു. മനുഷ്യത്ത്വമാണ് ഏറ്റവും വലിയ മതം
എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിന്റെ അവതരണം.

വിഹാന്‍ വിഷ്ണു, സുനു ലഷ്മി, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാതങ്ങളായ സത്താര്‍, സാഹിബ എന്നിവരെ അവതരിപ്പിക്കുന്നത്.

അമര്‍നാഥ്, ജോളി, സജാദ്, സജിത് രാജ്, അനീഷ് കട്ടപ്പന, ബിനീഷ് രാജ്, ജിന്‍സി, അമ്പിളി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റഭിനേതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *