‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ്

ഷറഫുദ്ദീൻ നായകനായി എത്തുന്ന ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രം ഡിസംബർ 23 ന് റിലീസ് ചെയ്യും . ഷറഫുദ്ധിൻ , ഇന്ദ്രൻസ് , അജു വര്ഗീസ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്നത് .

ഷാഫിയുടെ സംവിധാനത്തിൽ ഷറഫുദ്ധിൻ നായകനായി എത്തുന്ന ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. നർമ്മത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള ചിത്രം ഒരു ഫാമിലി എന്റർടെയ്നർ ആയിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.’തിങ്കളാഴ്ച്ച നിശ്ചയം’ ഫെയിം അനഘ നാരായണൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. എം . സുന്ധുരാജ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് . മനുഷ്യ ബന്ധങ്ങളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. പാലക്കാട് ജില്ല കേന്ദ്രികരിച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത് .

ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാൻ ‘ദിവാകരക്കുറുപ്പ്’, വിവാഹം കഴിക്കാനുള്ള സ്വപ്‍നവുമായി ഗൾഫിൽ നിന്നും എത്തുന്ന ‘പി പി ഗിരീഷ്’ എന്ന യുവാവിനേയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാപുരോഗതി. ഇരുവരും തമ്മിലുള്ള മാനസ്സികാടുപ്പവും അതിലൂടെ ഉരുത്തിരിയുന്ന സംഭവങ്ങളുമാണ് അവതരിപ്പിക്കുന്നത്. സിദ്ധിഖ് , കൃഷ്ണ ചന്ദ്രൻ , നിഷ സാരംഗ് തുടങ്ങിയവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഷാൻ റഹുമാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ .

Leave a Reply

Your email address will not be published. Required fields are marked *