“അനക്ക്​ എന്തിൻറെ കേടാണ് ” ചിത്രീകരണം പൂർത്തിയായി

മാധ്യമപ്രവർത്തകൻ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന “അനക്ക്​ എന്തിൻറെ കേടാണ് ” എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട്​ പൂർത്തിയായി.

ബി.എം.സി ബാനറിൽ ഫ്രാൻസിസ്​ കൈതാരത്ത്​ നിർമ്മിക്കുന്ന ചിത്രത്തിൽ അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ,തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു. ചിത്രത്തിൽ സംവിധായകൻ അനുറാമും അതിഥി വേഷത്തിൽ എത്തുന്നു.ഒരിഞ്ചു പോലും സെറ്റിടാതെ പകരം റിയൽ അറ്റ്മോസ്ഫിയറിൽ സമ്പൂർണമായി ചിത്രീകരിച്ച ആദ്യ സിനിമയാണിത്.
അമ്പതിലേറെ ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്‌ത ചിത്രം എന്ന പ്രത്യേകതയുമുണ്ട്​ ഈ ചിത്രത്തിന് .
ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത പ്രമേയവുമായെത്തുന്ന ഈ സിനിമയിൽ
നാല്​ ഗാനങ്ങളും നൃത്തവുമുണ്ട്.പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ മകൻ ഗൗതം ലെനിൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *