ബോളിവുഡ് താരം അമിതാബ് ബച്ചന് ഷൂട്ടിങ്ങിനിടെ ഗുരുതരമായി പരുക്കേറ്റു

ബോളിവുഡ് താരം അമിതാബ് ബച്ചന് ഷൂട്ടിങ്ങിനിടെ ഗുരുതരമായി പരുക്കേറ്റു. പ്രൊജക്റ്റ് കെ എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടയിലാണ് പരുക്കേറ്റത്. അമിതാബ് ബച്ചൻറെ വലതുഭാഗത്തെ വാരിയെല്ലിന് പൊട്ടലുണ്ട്.

മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് സിനിമാ ചിത്രീകരണത്തിനിടെ അപകടത്തില്‍ ഗുരുതരപരുക്കേറ്റു. വലതുഭാഗത്ത് വാരിയെല്ല് പൊട്ടി. പേശികള്‍ക്കും സാരമായ പരുക്കുണ്ട്. ഹൈദരാബാദില്‍ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. ഷൂട്ടിങ് നിര്‍ത്തിവച്ച് ബച്ചനെ ഉടന്‍ എഐജി ആശുപത്രിയിലെത്തിച്ചു. സിടി സ്കാന്‍ എടുത്തശേഷം മുംബൈയിലേക്ക് മടങ്ങി. ഡോക്ടര്‍മാര്‍ പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചെന്ന് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു. ‘ശരീരം ചലിപ്പിക്കാന്‍ കഴിയാത്തത്ര വേദനയുണ്ട്. ശ്വാസമെടുക്കുമ്പോഴും വേദനയാണ്. ഏതാനും ആഴ്ചകള്‍ ബെഡ് റെസ്റ്റ് തന്നെ വേണ്ടിവരും. വേദനസംഹാരികളുടെ ബലത്തിലാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.’ എണ്‍പതുകാരനായ ബിഗ് ബി വ്യക്തമാക്കി.

അടുത്ത ജനുവരിയില്‍ റിലീസ് ലക്ഷ്യമാക്കിയാണ് ‘പ്രോജക്ട് കെ’ ആരംഭിച്ചത്. ഏതാനുംദിവസം മുന്‍പാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അമിതാഭ് ബച്ചന്‍ ഹൈദരാബാദില്‍ എത്തിയത്. ദീപിക പദുക്കോണ്‍, പ്രഭാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ മറ്റുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബച്ചന്‍ സുഖംപ്രാപിക്കുന്നതുവരെ അദ്ദേഹം ഉള്‍പ്പെട്ട സീനുകളുടെ ഷൂട്ടിങ് മാറ്റിവയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *