സ്‍ക്രീൻ ഡേയ് ലിയുടെ പട്ടികയിലും ഇടംനേടി ആലിയ ഭട്ട്

2022ലെ മികച്ച പ്രകടനത്തിന് ബ്രിട്ടീഷ് ഫിലിം മാഗസിനായ സ്‍ക്രീൻ ഡേയ് ലിയുടെ പട്ടികയിലും ഇടംനേടി ആലിയ ഭട്ട്. ‘ഗംഗുഭായ് ‘യിലെ പ്രകടനമാണ് ആലിയ ഭട്ടിന് സ്‍ക്രീൻ ഡേയ് ലിയുടെ പ്രശംസ ലഭിക്കാൻ കാരണം.

സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ പിറന്ന് ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘ഗംഗു ഭായ് കത്തിയാവാഡി’. ചിത്രത്തിന്റെ കഥയ്ക്കും ആലിയ ഭട്ടിൻ്റെ അഭിനയത്തിനും നിരവധി പ്രശംസ നേടി കൊടുത്ത ചിത്രമാണ് ഇത്. ഇപ്പോഴിതാ 2022 ലെ മികച്ച പ്രകടനത്തിന് ബ്രിട്ടീഷ് ഫിലിം മാഗസിനായ സ്ക്രീൻ ഡേയ് ലിയുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ആലിയ ഭട്ട്. ഹുസൈൻ സെയ്‍ദിയുടെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തെ ആസ്പദമാക്കി ഗംഗു ഭായ് എന്ന സ്ത്രീയുടെ ജീവിതതെ ആണ് സിനിമ അവതരിപ്പിക്കുന്നത്.സുദീപ് ചാറ്റർജിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം.

രൺബിർ കപൂറിന്റെ നായികയായ ‘ബ്രഹ്‍മാസ്ത്ര’യെന്ന ചിത്രമാണ് അവസാനമായി റിലീസ് ചെയ്‌ത ആലിയ ഭട്ട് ചിത്രം. ചിത്രം വലിയ ഹിറ്റ് ആയിരുന്നു . ‘ബ്രഹ്‍മാസ്‍ത്ര പാർട്ട് വൺ : ശിവ’ എന്ന പേരിൽ ചിത്രത്തിന്റെ ആദ്യ ഭാഗമായിരുന്നു പുറത്തിറങ്ങിയത്. ‘ഇഷ’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ ആലിയ ഭട്ട് അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *