‘അജയന്റെ രണ്ടാം മോഷണം’ പായ്ക്കപ്പ് ചിത്രങ്ങളും വീഡിയോയും പങ്ക് വച്ച് അണിയറക്കാർ

ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ തന്നെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ദിവസങ്ങള്‍ നീണ്ടു ചിത്രത്തിന് പാക്കപ്പ് ആയിരിക്കുകയാണ്. പാക്കപ്പ് ആയതിന്റെ വീഡിയോകളും ചിത്രങ്ങളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

118 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. 125 ദിവസം പ്ലാന്‍ ചെയ്ത ഷൂട്ടിംഗ് ആണ് 118 ദിവസം കൊണ്ട് പൂര്‍ത്തി ആക്കിയതെന്ന് സംവിധായകന്‍ ജിതിന്‍ ലാല്‍ പറയുന്നു. അഞ്ച് വര്‍ഷത്തിലധികമായി ഈ സിനിമ യാഥാര്‍ത്ഥ്യമാക്കുന്നതിനായി പിന്നിട്ട നാള്‍വഴികളും പ്രതിസന്ധികളും തന്നെയാണ് ഈ സിനിമയുടെ കരുത്തെന്ന് വിശ്വസിക്കുന്നു. സിനിമ ചെയ്യാന്‍ എന്താണ് യോഗ്യതയെന്ന് ചോദിച്ചവരും, പരിഹസിച്ചവരും നല്‍കിയത് കരുത്തു തന്നെയാണെന്നും ജിതിന്‍ പറഞ്ഞു.

ജിതിന്‍െ്‌റ വാക്കുകള്‍ ഇപ്രകാരം….
പാക്കപ്പ് ! 118 ദിവസങ്ങള്‍,, അജയന്റെ രണ്ടാം മോഷണം (ARM) പൂര്‍ത്തിയായിരിക്കുന്നു,,, അഞ്ച് വര്‍ഷത്തിലധികമായി ഈ സിനിമ യാഥാര്‍ത്ഥ്യമാക്കുന്നതിനായി പിന്നിട്ട നാള്‍വഴികളും പ്രതിസന്ധികളും തന്നെയാണ് ഈ സിനിമയുടെ കരുത്തെന്ന് വിശ്വസിക്കുന്നു. സിനിമ ചെയ്യാന്‍ എന്താണ് യോഗ്യതയെന്ന് ചോദിച്ചവരും, പരിഹസിച്ചവരും നല്‍കിയത് കരുത്തു തന്നെയാണ്. ഒക്ടോബര്‍ 11 ന് തുടങ്ങി 125 ദിവസം പ്ലാന്‍ ചെയ്ത ഷൂട്ടിംഗ് മാര്‍ച്ച് 11ന് 118 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ കടപ്പാട് ഒരുപാട് പേരോടുണ്ട്. സിനിമ ചെയ്യണമെന്ന ആഗ്രഹത്തിനൊപ്പം എല്ലാ പ്രതിസന്ധികളിലും കൂടെ നിന്ന കുടുംബത്തിന് നന്ദി, എന്നെ വിശ്വസിച്ച ടൊവിക്ക് നന്ദി, പ്രിയപ്പെട്ട സുജിത്തേട്ടന് നന്ദി, ഹൃദയം നല്‍കി എന്റെ സിനിമയെ ക്യാമറയില്‍ പകര്‍ത്തിയ ജോമോന്‍ ചേട്ടന്‍, നായികമാരായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് , സുരഭി നന്ദി … എഡിറ്റ് ചെയ്യാത്ത സ്‌നേഹത്തിന് ഷമീര്‍ക്ക, കൂടെ നിന്നതിന് ദീപു,, പുതിയ സംഗീത പരീക്ഷണങ്ങള്‍ തയ്യാറായി കൂടെ നില്‍ക്കുന്ന ദിബു , സിനിമയ്ക്ക് ജീവനേകിയ സെറ്റുകള്‍ നല്‍കിയതിന് ഗോകുലേട്ടന്‍, കോസ്റ്റിയൂം ഡിസൈന്‍ ചെയ്ത പ്രവീണേട്ടാ ,, മേക്കപ്പ് റൊണെക്സ് എട്ടാ നന്ദി വലിയ മുതല്‍മുടക്ക് ആവശ്യമായ എന്റെ സിനിമയെ വിശ്വസിച്ച് നിര്‍മ്മിക്കാന്‍ തയ്യാറായ സഖറിയ തോമസ് സാര്‍, ലിസ്റ്റില്‍ സ്റ്റീഫന്‍ നന്ദി ഡോ: വിനീത്, പ്രിന്‍സ് പോള്‍, ശ്രീജിത്ത് രാമചന്ദ്രന്‍ , ജിജോ നന്ദി! ഞാന്‍ ഗുരുസ്ഥാനങ്ങളില്‍ കാണുന്ന വിമലേട്ടന്‍, ബേസില്‍ ബ്രോ ,പ്രവീണ്‍ ഏട്ടാ നന്ദി എന്റെ സിനിമയുമായി സഹകരിച്ച എല്ലാ നടീ നടന്‍മാര്‍ക്കും നന്ദി, മഴയും വെയിലും തണുപ്പും നിറഞ്ഞ പ്രതികൂല കാലവസ്ഥയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ രാപ്പകലില്ലാതെ പ്രയത്‌നിച്ച എന്റെ ഡയറക്ഷന്‍ ടീമംഗങ്ങള്‍ ശ്രീലാലേട്ടന്‍, ദിപിലേട്ടന്‍, ശരത്, ശ്രീജിത്ത്, ഷിനോജ്, ഭരത് , അരവിന്ദ്, ഫയാസ്, ആസിഫ്, ആദര്‍ശ് നന്ദി വിലയേറിയ അഭിപ്രായങ്ങള്‍ തന്ന് എന്നും കൂടെ നിന്ന അപ്പു ഭട്ടതിരി, ക്രിസ്റ്റി .. നന്ദി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രിന്‍സ് റാഫേല്‍ ടീമംഗങ്ങളായ റഫീഖ്, അപ്പു, ജസ്റ്റിന്‍ മറ്റ് പ്രൊഡക്ഷന്‍ ടീമംഗങ്ങള്‍, ഭക്ഷണവും വെള്ളവും മുറതെറ്റാതെ തന്ന ചേട്ടന്മാര്‍ നന്ദി, ആക്ഷന്‍ കൊറിയോഗ്രാഫി മാസ്റ്റേഴ്‌സ് & ടീമംഗങ്ങള്‍, ക്യാമറ യൂണിറ്റ് സുദേവ്, അനീഷേട്ടന്‍ & മറ്റ് ടീം അംഗങ്ങള്‍, ആര്‍ട് ടീം അംഗങ്ങള്‍, സ്‌പോട്ട് എഡിറ്റര്‍ അലന്‍, കോസ്റ്ററ്യൂം,മെയ്ക്കപ്പ് ടീമംഗങ്ങള്‍, സമയാസമയം യാത്രാ സൗകര്യം ഒരുക്കിത്തന്ന ഡ്രൈവമാര്‍, ശ്രീ. ശിവന്‍ ഗുരിക്കള്‍ & ടീം സി വി എന്‍ കളരി സംഘം കൊല്ലം, ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍, കോ ഓര്‍ഡിനേറ്റര്‍മാര്‍ എല്ലാവരോടും നന്ദി സിനിമയുടെ പ്രീ വിഷ്വലൈസേഷന്‍ നിര്‍വ്വഹിച്ച ടീം, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോ ടൂത്ത് അനീഷേട്ടന്‍ നന്ദി, സ്റ്റോറി ബോര്‍ഡ് ചെയ്ത മനോഹരന്‍ ചിന്നസ്വാമി, കാരക്ടര്‍ സ്‌കെച്ച് ചെയ്ത ആനന്ദ് പദ്മന്‍,, പിന്നെ പറയാന്‍ വിട്ടുപോയ എല്ലാ നല്ല ഹൃദയങ്ങള്‍ക്കും പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി സിനിമയ്ക്ക് ജീവന്‍ നല്‍കിയ അരിയിട്ട പാറയെന്ന ദൈവ ഭൂമിയിലെ ഓരോ പ്രദേശ നിവാസികള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ള എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന എന്റര്‍ടെയിനര്‍ എന്ന നിലയില്‍ സിനിമ ഒരുക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വി എഫ് എക്‌സ്, ത്രീഡി, സൗണ്ട് തുടങ്ങിയ മേഖലകളില്‍ ഏറ്റവും നൂതനമായ പരീക്ഷണങ്ങള്‍ ആവശ്യപ്പെടുന്ന സിനിമയായതിനാല്‍ ഇനിയും സിനിമയുടെ പൂര്‍ണ്ണതയ്ക്കായി ഏറെ പ്രയത്‌നിക്കേണ്ടതുണ്ട് എന്നറിയാം. കാലം കരുതി വെച്ച നിഗൂഡതകള്‍ അകമ്പടിയേറ്റുന്ന ചീയോതിക്കാവിലെ മായ കാഴ്ച്ചകളുടെ ടീസര്‍ ഉടന്‍ നിങ്ങളിലേക്കെത്തും,, തുടര്‍ന്നും എല്ലാവരുടേയും സഹകരണവും സ്‌നേഹവും പ്രാര്‍ത്ഥനകളും പ്രതീക്ഷിച്ച് കൊണ്ട് എന്ന് ജിതിന്‍ ലാല്‍

മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും ‘അജയന്റെ രണ്ടാം മോഷണം’. എആര്‍എം എന്ന ചുരുക്കപ്പേരില്‍ മലയാളം അടക്കം അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.
entertainmentdesk utalk

Leave a Reply

Your email address will not be published. Required fields are marked *