മോഹൻലാലിന് പുത്തൻ റെയ്ബാൻ ഗ്ലാസ് സമ്മാനിച് ഭദ്രൻ

മോഹൻലാലിന് പുത്തൻ റെയ്ബാൻ ഗ്ലാസ് സമ്മാനിച് ഭദ്രൻ ; വെള്ള ഷർട്ടും ഗ്ലാസും ധരിച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ.

ആടുതോമയുടെ രണ്ടാം വരവ് സിനിമ പ്രേമികൾക്കിടയിൽ വലിയ ചർച്ച ആണ്. 27 വർഷത്തിന് ശേഷമാണ് സ്ഫടികം എന്ന ചിത്രത്തിന്റെ റി റിലീസിങുമായി ബന്ധപ്പെട്ട പ്രഖ്യാപനവുമായി സംവിധായകൻ ഭദ്രൻ മാട്ടേൽ വന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത് ആടുതോമാക്ക് ഭദ്രൻ കൊടുത്ത റെയ്ബാൻ ഗ്ലാസ് ധരിച്ച ഫോട്ടോ ആണ് . സിനിമയിലെ മോഹൻലാൽ തന്നെ പാടി അഭിനയിച്ച സൂപ്പർഹിറ്റ് ഗാനമായ ഏഴിമലൈ പൂഞ്ചോല എന്ന ഗാനത്തിന് പുതിയ പതിപ്പ് താരം തന്നെ പാടുന്നുവെന്നും കേൾക്കുന്നു .

ചിത്രത്തിന്റെ റി റിലീസ് ഫെബ്രുവരി 9 ന് തീയേറ്ററിൽ എത്തും .ഒരു കോടി രൂപയ്ക്കു മുകളിൽ നിർമാണ് ചിലവുമായാണ് സ്ഫടികം ഫോർ കെ പതിപ്പ് എത്തുന്നത്. പഴയതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ തെളിവോടെയും മിഴിവോടെയും 4 കെ അറ്റ്മോസ് മിക്സിലാണ് സ്ഫടികം എത്തുന്നത് .

Leave a Reply

Your email address will not be published. Required fields are marked *