നടി അമല പോൾ വിവാഹിതയായി….

    നടി അമല പോൾ വിവാഹിതയായി..... Amala Paul | Amala Paul Marriage | Amala Paul Wedding Video | Amala Paul Marriage Video #amalapaul #weddingvideo #amalapaulweddingvideo #filmnews #filmnewsmalayalam #youtalknews

ടി അമല പോൾ വിവാഹിതയായി.സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ.ഗോവ സ്വദേശിയായ ജ​ഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജർ കൂടിയാണ്.കൊച്ചിയില്‍ നിന്നുള്ള ഇരുവരുടേയും ചിത്രങ്ങൾ ജ​ഗദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.’ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്സരസിന്റെ കൈപിടിച്ച് മുന്നോട്ട്’, ജ​ഗദ് കുറിച്ചു.നേരത്തെ അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ജഗദ് ആയിരുന്നു വിവാഹത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.

‘‘മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു’’ എന്നായിരുന്നു ജ​ഗദ് പങ്കുവെച്ച വിഡിയോയുടെ അടിക്കുറിപ്പ്.അമലാ പോളിന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തങ്ങൾ വിവാഹിതരാവാൻ പോകുന്ന കാര്യം അറിയിച്ചത്. ഇരുവരും ഹോട്ടലിൽ ഭക്ഷണത്തിനിരിക്കുമ്പോൾ അവിടെയുണ്ടായിരുന്ന നർത്തകരിൽ ഒരാൾ ജ​ഗദിനെ നൃത്തം ചെയ്യാൻ ക്ഷണിക്കുകയായിരുന്നു.അവർക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് മോതിരം എടുത്ത് അദ്ദേഹം അമലയോട് വിവാഹാഭ്യർഥന നടത്തുകയായിരുന്നു.

അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്നേഹ ചുംബനം നൽകുന്നതും ദൃശ്യത്തിലുണ്ടായിരുന്നു.വെഡ്ഡിങ് ബെൽസ് എന്ന ഹാഷ്ടാഗും വിഡിയോയ്ക്കൊപ്പം ചേർത്തിരുന്നു.മമ്മൂട്ടിയുടെ ക്രിസ്റ്റഫർ, അജയ് ദേവ്ഗണ്ണിന്റെ ഭോല എന്നീ സിനിമകളിലാണ് അമല അവസാനം പ്രത്യക്ഷപ്പെട്ടത്.പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *