കന്നഡകാര്‍ക്കുവേണ്ടി ഞാന്‍ ക്ഷമചോദിക്കുന്നു; പ്രകാശ് രാജ്….

    തമിഴ്നടന്‍ സിദ്ധാര്‍ഥിന്റെ ബെംഗളൂരുവില്‍ നടത്തിയ പത്രസമ്മേളനം തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധവുമായി നടന്‍ പ്രകാശ് രാജ്.പുതിയ സിനിമ 'ചിറ്റ'യുടെ പ്രചാരണാര്‍ഥം വ്യാഴാഴ്ചനടത്തിയ പത്രസമ്മേളനമാണ് കന്നഡ സംഘടനാപ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയത്.....

മിഴ്നടന്‍ സിദ്ധാര്‍ഥിന്റെ ബെംഗളൂരുവില്‍ നടത്തിയ പത്രസമ്മേളനം തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധവുമായി നടന്‍ പ്രകാശ് രാജ്.പുതിയ സിനിമ ‘ചിറ്റ’യുടെ പ്രചാരണാര്‍ഥം വ്യാഴാഴ്ചനടത്തിയ പത്രസമ്മേളനമാണ് കന്നഡ സംഘടനാപ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയത്.കാവേരി ജലത്തിനുവേണ്ടി കന്നഡികര്‍ സമരം ചെയ്യുമ്പോള്‍ തമിഴ് സിനിമയ്ക്കുവേണ്ടിയുള്ള പ്രചാരണം അനുവദിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.

പതിറ്റാണ്ടുകള്‍നീണ്ട കാവേരി പ്രശ്‌നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട രാഷ്ട്രീയനേതാക്കളെയും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദംചെലുത്തുന്നതില്‍ പരാജയപ്പെട്ട എം.പി.മാരെയും ചോദ്യംചെയ്യുന്നതിനുപകരം സാധാരണക്കാരനെയും സിദ്ധാര്‍ഥിനെപ്പോലുള്ള കലാകാരന്മാരെയും ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കന്നഡകര്‍ക്കുവേണ്ടി ക്ഷമചോദിക്കുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചു.

സിദ്ധാര്‍ഥിന് പത്രസമ്മേളനം നിര്‍ത്തി മടങ്ങേണ്ടിവന്നതില്‍ ക്ഷമചോദിക്കുന്നതായി കന്നഡ നടന്‍ ശിവരാജ് കുമാറും പറഞ്ഞു.കാവേരി വിഷയത്തില്‍ സമരംനടത്തുന്ന കന്നഡ, കര്‍ഷക സംഘടനകള്‍ക്ക് ഐക്യദാര്‍ഢ്യംപകര്‍ന്ന് നടത്തിയ സിനിമാപ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.പ്രതിഷേധക്കാര്‍ സമാധാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *