‘ആയിഷ’യുടെ പ്രമോഷന്റെ ഭാഗമായി ക്രിക്കറ്റ് മത്സരം

‘ആയിഷ’യുടെ പ്രമോഷന്റെ ഭാഗമായി കൊച്ചി പാർക്ക് എവെയ് ടർഫ് ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരം. മഞ്ജു വാര്യരുടെയും സംഗീത സംവിധായകൻ ജയചന്ദ്രൻ എന്നിവരുടെ നേതൃത്തത്തിൽ രണ്ടു ടീം ആയായിരുന്നു മത്സരം .

ആയിഷ എന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി നിരവധി താരങ്ങൾ അണിനിരന്ന ക്രിക്കറ്റ് മത്സരം നടന്നു . മഞ്ജു വാര്യർ , സംഗീത സംവിധായകൻ ജയചന്ദ്രൻ, ഗായിക മഞ്ചരി , ചലച്ചിത്രതാരം കൃഷ്ണശങ്കർ , ഗാനരചയിതാവ് ഹരിനാരായണൻ തുടങി സിനിമയുടെ പ്രധാന താരങ്ങളും പിന്നണി പ്രവർത്തകരും ഗ്രൗണ്ടിൽ ഇറങ്ങി. കൊച്ചി പാർക്ക് എവെയ് ടർഫ് ഗ്രൗണ്ടിൽ മഞ്ജു വാര്യരുടെയും സംഗീത സംവിധായകൻ ജയചന്ദ്രൻ എന്നിവരുടെ നേതൃത്തത്തിൽ രണ്ടു ടീം ആയായിരുന്നു മത്സരം.

മൈ ജി അവതരിപ്പിക്കുന്ന മത്സരത്തിന്റെ തത്സമയ സംപ്രേഷണം വെബ് സ്ട്രീമിംഗ് ഇൻ യൂടൂബ് ചാനലിൽ നടന്നു . നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ആയിഷ’ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആഷിഫ് കക്കോടിയാണ്.

മലയാളത്തിലും അറബിയിലുമായ് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയായ ആയിഷ മഞ്ജു വാര്യറിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ്. പ്രഭുദേവ കൊറിയോഗ്രാഫി ചെയ്ത ‘കണ്ണിലു കണ്ണിലു’ എന്ന ഗാനവും ചിത്രത്തിന്റെ ട്രൈലറും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *