‘ആരോട് പറയാൻ ആരു കേൾക്കാൻ’ ചിത്രത്തിലെ ആദ്യ ഗാനം റിലീസായി

സാജു നവോദയ നായകനാവുന്ന ‘ആരോട് പറയാൻ ആരു കേൾക്കാൻ’ ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. ചിത്രം ഏപ്രിൽ ആദ്യവാരം റിലീസ് ചെയ്യും.

സാജു നവോദയ പാഷാണം ഷാജി,രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഹൈ ഹോപ്സ് ഫിലിം ഫാക്ടറി നിർമ്മിച്ച് സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ആരോട് പറയാൻ ആരു കേൾക്കാൻ’. ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ഒളിച്ചിരുന്നു എന്ന് തുടങ്ങുന ഗാനത്തിൻ്റെ വരികൾ ഫ്രാൻസിസ് ജിജോ ആണ്.ബിമൽ പങ്കജ് ആണ് സംഗീതം. ചിത്രത്തിന്റെ കഥ ബിന്ദു എൻ കെ പയ്യന്നൂർ ആണ്. തിരക്കഥ സംഭാഷണം സലേഷ് ശങ്കർ എങ്ങണ്ടിയൂർ ആണ്. ചിത്രം ഏപ്രിൽ ആദ്യവാരം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിജോ ഭാവചിത്രയാണ്.

Leave a Reply

Your email address will not be published. Required fields are marked *