‘ആപ് കൈസെ ഹോ ‘ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ

‘ആപ് കൈസെ ഹോ ‘ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു. ഒരു ഇടവേളക്കു ശേഷം ശ്രീനിവാസൻ ക്യാമറക് മുന്നിൽ എത്തുന്ന ഒരു ചിത്രം കൂടെ ആണിത്. ധ്യാൻ ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

വിനയ് ജോസ് സംവിധാനം ചെയ്‌തു ധ്യാൻ ശ്രീനിവാസൻ അജു വര്ഗീസ് ശ്രീനിവാസൻ എന്നിവർ ഒന്നിക്കുന്ന ചിത്രം ‘ആപ്പ് കൈസേ ഹോ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു. രമേശ് പിഷാരടി , സൈജു കുറിപ്പ് , ജീവ ജോസഫ് , ദിവ്യ ദർശൻ , ജൂഡ് ആൻ്റണി ജോസഫ് , ഇടവേള ബാബു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഡോൺ വിൻസെന്റ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. അതേസമയം, നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുറുക്കൻ എന്ന ചിത്രത്തിലാണ് ശ്രീനിവാസൻ നിലവിൽ അഭിനയിച്ചത്. വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ശ്രീനിവാസനൊപ്പം മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *